അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടേത്. ക്രൂരമായ രീതിയിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ തേങ്ങിയത് കേരളം മുഴുവനുമാണ്. ജിഷയുടെ കൊലയാളി ഒരു അസംകാരനായപ്പോൾ ആശ്വസിച്ചത് മറ്റുപലരുമാണ്. റേപ്പ് ചെയ്യുന്നവന്റെ അവസ്ഥയെന്തെന്നോ, എന്തിനങ്ങനെ ചെയ്യുന്നുവെന്നോ ആരും ചിന്തിക്കാറില്ല. കാരണം, എന്ത് കാരണത്താലാണെങ്കിലും അവൻ സമൂഹത്തിന് മുന്നിൽ തെറ്റുചെയ്തവനാണ്.
സാഹചര്യമാണ് ഒരുവനെ കള്ളനും കൊലപാതകിയുമാക്കുന്നതെന്ന് പലരും പറയുന്നുണ്ട്. ഒരു വ്യക്തി ബലാത്സംഗം ചെയ്യുന്നുവെങ്കിൽ അതിന് സമൂഹവും സാഹചര്യവും ഉത്തരവാദികളാണ്. കഴിഞ്ഞ കാലത്തേക്കാൾ കൂടിയിട്ടേ ഉള്ളു റേപ്പ് കേസുകൾ. രജിസ്റ്റർ ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങളും നടക്കുന്നുണ്ട്. എന്തിനാണ് റേപ്പ് ചെയ്യുന്നത്, എത് തരത്തിലുള്ളവരാണ് റേപ്പ് ചെയ്യുന്നത്? തുടങ്ങിയ കാര്യങ്ങൾക്ക് പഠനങ്ങൾ മറുപടി നൽകുകയാണ്.
പീഡനം എന്ന് പറഞ്ഞാൽ തന്നെ അത് ലൈംഗികമായ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ്. കഴിവ് തെളിയിക്കാനോ ദേഷ്യം പ്രകടിപ്പിക്കാനോ ഒക്കെയാണ് ചിലർ റേപ്പ് ചെയ്യുന്നത്. സ്ത്രീകളോടുള്ള വൈരാഗ്യവും ദേഷ്യവും പലപ്പോഴും അവസാനിക്കുന്നത് റേപ്പിലാണ്. അവരുടെ ലക്ഷ്യവും അതുതന്നെയാണ്. മാനസികവും ശാരീരികവുമായി സ്ത്രീകളെ തളർത്തുക. ഡോ. നിക്കോളസ് ഗ്രോത്തിന്റെ 'മെൻ ഹു റേപ്പ്' എന്ന ബുക്കിൽ പറയുന്നതും ഇതുതന്നെയാണ്.
40 ശതമാനം പുരുഷന്മാരും പീഡിപ്പിക്കുന്നതിന്റെ കാരണം ദേഷ്യമാണ്. ഇവരെ ദേഷ്യത്തോടെ ബലാത്സംഗം ചെയ്യുന്നവർ എന്ന് വിളിക്കാം. ശാരീരികമായി ഉപദ്രവിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. സ്ത്രീകളോടുള്ള ദേഷ്യം പ്രകടിപ്പിക്കാൻ ഇത്തരക്കാർ തെരഞ്ഞെടുക്കുന്ന രീതിയാണ് ബലാത്സംഗം. വേദനിപ്പിക്കാനായിട്ടാണ് ഇത്തരക്കാർ പീഡിപ്പിക്കുന്നത് തന്നെ. പീഡിതയാകുന്നവരുടെ വേദനയിൽ സംതൃപ്തി അടയുന്നവരാണ് ഇത്തരക്കാർ.
55 ശതമാനം കേസുകളിലും ശക്തമായ ബലാത്സംഗമാണ് നടക്കുന്നത്. ഇരയെ വീഴ്ത്തുന്നതിനായി ശക്തി മുഴുവൻ ഉപയോഗിച്ച് ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുന്നവരാണ് ഇത്തരക്കാർ. ബലപ്രയോഗത്തിലൂടെ ഇരയെ വരുതിയിലാക്കാൻ കഴിയുന്നവരാണ് ഈ രീതിയിലുള്ളവർ.
മൂന്നാമത്തെ കാറ്റഗറിയിലുള്ളവർ വൈകൃത മനോഭാവമുള്ളവർ ആണ്. വളരെ ക്രൂരവും നീചവുമായ രീതിയിൽ പീഡിപ്പിക്കുന്നവരാണ് ഇത്തരക്കാർ. ബലാത്സംഗത്തിന് ഏതെങ്കിലും ആയുധത്തിന്റെ സഹായം തേടുന്നവരാണ് ഇത്തരക്കാർ. വെറും അഞ്ച് ശതമാനം ആൾക്കാർ മാത്രമേ ഇങ്ങനെയുള്ളു. പീഡിപ്പിച്ച് കഴിഞ്ഞാൽ ലൈംഗിക താൽപ്പര്യം കുറയുന്നവരാണ് മിക്കവരും. എന്നാൽ ശരീരത്തോട് ക്രൂരത കാണിക്കുന്നവർ ഇത്തരം വിഷാദത്തിൽ ജീവിക്കുന്നവരാണ്.
ലൈംഗിക താൽപ്പര്യത്തേക്കാൾ ദേഷ്യവും ശക്തിയും കാണിക്കാനാണ് ആണുങ്ങൾ റേപ്പ് ചെയ്യുന്നതെങ്കിൽ എന്തുകൊണ്ടാണ് അവർ ബലാത്സംഗം തന്നെ തിരഞ്ഞെടുക്കുന്നത്?. വ്യക്തമായി പറഞ്ഞാൽ ബലാത്സംഗത്തിൽ ആണുങ്ങൾ ലക്ഷ്യമിടുന്നത് ലൈംഗിക താൽപ്പര്യങ്ങൾ തന്നെ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ചിലർക്ക് ചെറുപ്പകാലം മുതലേ പ്രശ്നങ്ങൾ കണ്ടുതുടങ്ങും. കുടുംബത്തിലെ സ്ത്രീകളുമായി ഉണ്ടാകുന്ന വഴക്കുകൾ, പരിഹാസങ്ങൾ തുടങ്ങിയവയൊക്കെ ഭാവിയിൽ സ്തീകളോടുള്ള വൈരാഗ്യമായി മാറും. ഇരകൾ ഉള്ളിടത്തോളം കാലം വേട്ടക്കാരും ഭൂമിയിൽ ഉണ്ടാകും. ആണുങ്ങൾ ഭയക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് നടപ്പിൽ വരേണ്ടത്.