അമിതമായി വേദനാസംഹാരികള്‍ ഉപയോഗിക്കുന്നുണ്ടോ‍? സൂക്ഷിക്കുക...വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്!

Webdunia
ഞായര്‍, 8 മെയ് 2016 (15:19 IST)
ഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് ഏതൊരു ദമ്പതിമാ‍രുടേയും സ്വപ്നമാണ്. അതിനാല്‍ തന്നെ കുഞ്ഞിക്കാലിനു വേണ്ടി കാത്തിരിയ്ക്കുന്ന ദമ്പതികളുടെ എണ്ണവും ഇക്കാലത്ത് വളരെ കൂടുതലാണ്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും വന്ധ്യത എന്ന വില്ലന്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. പലതരത്തിലുള്ള നമ്മുടെ ജീവിത രീതികളാണ് വന്ധ്യതയുടെ പ്രധാന കാരണം. കൂടാതെ വേദന സംഹാരികളുടെ അമിത ഉപയോഗവും ഇതിന് പ്രധാന കാരണമാണ്‍. അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. കൂടാതെ പല മരുന്നുകള്‍ക്കും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളുമാണ് ഉള്ളത്.
 
സ്ത്രീകള്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത എഴുപത്തിയഞ്ചു ശതമാനം ഇല്ലാതാവുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പകാലങ്ങളില്‍ തന്നെ വേദനാസംഹാരികള്‍ക്ക് അടിമപ്പെട്ടാല്‍ ഇത്തരം അവസ്ഥ കൂടുതലായിരിക്കുമെന്നും പറയപ്പെടുന്നു. അതുപോലെ തലവേദന മാറാന്‍ വേണ്ടി കഴിയ്ക്കുന്ന വേദനാസംഹാരികള്‍ പലപ്പോഴും ഭാവിയില്‍ തലവേദന വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. സ്ഥിരമായ വേദനാസംഹാരികളുടെ ഉപയോഗം ആര്‍ത്തവ ചക്രത്തേയും പ്രശ്‌നത്തിലാക്കാറുണ്ട്. ആര്‍ത്തവം ക്രമമല്ലാതിരിക്കുന്നതും വന്ധ്യതയുടെ ഒരു പ്രധാന കാരണമായി മാറാറുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള വേദനാസംഹാരികള്‍ തന്നെയാണ്‍. ഇതും വന്ധ്യതയ്ക്ക് കാരണമാകുന്നു.
 
ഗര്‍ഭിണിയാകുന്നതിനു മുമ്പ് തന്നെ ആരോഗ്യകരമായ ജീവിതമായിരിക്കണം ഒരോരുത്തരും നയിക്കേണ്ടത്. വേദനാ സംഹാരികളുടെ ഉപയോഗം കുറച്ച്, പ്രകൃതി ദത്തമായ രീതിയില്‍ വേദനയെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുന്നത് ഇതിന് ഉത്തമമായ പ്രതിവിധിയാണ്. ഇത് വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു കാരണവശാലും വേദനാസംഹാരികള്‍ സ്വയം ഇഷ്ടത്തിന് ഉപയോഗിക്കരുത്. അതിന് മുമ്പ് ഡോക്ടറെ സമീപിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ ശരിയായ നിര്‍ദ്ദേശം വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് ഏതൊരു ദമ്പതിമാ‍രുടേയും സ്വപ്നമാണ്. അതിനാല്‍ തന്നെ കുഞ്ഞിക്കാലിനു വേണ്ടി കാത്തിരിയ്ക്കുന്ന ദമ്പതികളുടെ എണ്ണവും ഇക്കാലത്ത് വളരെ കൂടുതലാണ്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും വന്ധ്യത എന്ന വില്ലന്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. പലതരത്തിലുള്ള നമ്മുടെ ജീവിത രീതികളാണ് വന്ധ്യതയുടെ പ്രധാന കാരണം. കൂടാതെ വേദന സംഹാരികളുടെ അമിത ഉപയോഗവും ഇതിന് പ്രധാന കാരണമാണ്‍. അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. കൂടാതെ പല മരുന്നുകള്‍ക്കും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളുമാണ് ഉള്ളത്.
 
സ്ത്രീകള്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത എഴുപത്തിയഞ്ചു ശതമാനം ഇല്ലാതാവുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പകാലങ്ങളില്‍ തന്നെ വേദനാസംഹാരികള്‍ക്ക് അടിമപ്പെട്ടാല്‍ ഇത്തരം അവസ്ഥ കൂടുതലായിരിക്കുമെന്നും പറയപ്പെടുന്നു. അതുപോലെ തലവേദന മാറാന്‍ വേണ്ടി കഴിയ്ക്കുന്ന വേദനാസംഹാരികള്‍ പലപ്പോഴും ഭാവിയില്‍ തലവേദന വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. സ്ഥിരമായ വേദനാസംഹാരികളുടെ ഉപയോഗം ആര്‍ത്തവ ചക്രത്തേയും പ്രശ്‌നത്തിലാക്കാറുണ്ട്. ആര്‍ത്തവം ക്രമമല്ലാതിരിക്കുന്നതും വന്ധ്യതയുടെ ഒരു പ്രധാന കാരണമായി മാറാറുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള വേദനാസംഹാരികള്‍ തന്നെയാണ്‍. ഇതും വന്ധ്യതയ്ക്ക് കാരണമാകുന്നു.
 
ഗര്‍ഭിണിയാകുന്നതിനു മുമ്പ് തന്നെ ആരോഗ്യകരമായ ജീവിതമായിരിക്കണം ഒരോരുത്തരും നയിക്കേണ്ടത്. വേദനാ സംഹാരികളുടെ ഉപയോഗം കുറച്ച്, പ്രകൃതി ദത്തമായ രീതിയില്‍ വേദനയെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുന്നത് ഇതിന് ഉത്തമമായ പ്രതിവിധിയാണ്. ഇത് വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു കാരണവശാലും വേദനാസംഹാരികള്‍ സ്വയം ഇഷ്ടത്തിന് ഉപയോഗിക്കരുത്. അതിന് മുമ്പ് ഡോക്ടറെ സമീപിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ ശരിയായ നിര്‍ദ്ദേശം വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article