സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടുന്നവരാണ് തങ്ങളെന്ന് പലരും വലിയ അവകാശവാദമുന്നയിക്കാറുണ്ട്. എന്നാല്‍ ഏതൊരു ബന്ധത്തിലും കൂടുതല്‍ സെക്‌സ് എന്നതല്ല നല്ല സെക്‌സ് എന്ന വാക്കിനു തുല്യമായി നില്‍ക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇന്ന് ഇതേക്കുറിച്ചറിയാം...
കൂടുതല്‍ സെക്‌സെന്നാല്‍ മെച്ചപ്പെട്ട സെക്‌സ് ജീവിതമെന്നല്ലെന്ന് പല പഠനങ്ങളും പറയുന്നു. നല്ല സെക്‌സ് എന്നതിന് വിശദീകരണങ്ങളും മാനദണ്ഡങ്ങളുമെല്ലാം വേറെയാണ്. നിത്യേനയുള്ള സെക്സില്‍ പങ്കാളികള്‍ക്ക് സംതൃപ്തി ലഭിയ്ക്കണമെന്നില്ല. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
വെറും ശാരീരികം മാത്രമല്ല, പങ്കാളികള്‍ക്ക് സെക്‌സില്‍ സംതൃപ്തി തരുന്നതെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. നല്ല സെക്സ് അല്ലെങ്കില്‍ ഗുണമേറുന്ന സെക്‌സിന് ഇരുപങ്കാളികളുടേയും തുല്യമായ പങ്കാളിത്തം ആവശ്യമാണ്. ഇത് സെക്‌സ് ജീവിതത്തിന്റെ ഗുണമുയര്‍ത്തുമെന്നും പറയപ്പെടുന്നു.
നല്ല സെക്‌സിന്റെ അടിസ്ഥാനപാഠമാണ് ആശയവിനിയമം. ഇത് മാനസികമായി പങ്കാളികളെ അടുപ്പിക്കുകയും അതിലൂടെ ശാരീരികമായ ഗുണങ്ങള്‍ പ്രധാനം ചെയ്യുകയും ചെയ്യും. സെക്‌സ് ഒരു ഉത്തരവാദിത്വമാണെന്ന തോന്നല്‍ വന്നാല്‍ സെക്‌സ് ജീവിതം ആസ്വദിക്കാന്‍ കഴിയില്ലെന്നതും മറ്റൊരു വസ്തുതയാണ്.
സെക്‌സ് ആസ്വാദകരമാകണമെങ്കില്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കും വളരെ പ്രധാന്യമുണ്ട്. അതായത് മറ്റുള്ളവരെ പേടിച്ച് ചെയ്യുന്ന സെക്‌സ് ഒരു നല്ല സെക്‌സല്ല. അതുപോലെ സെക്‌സില്‍ പൂര്‍വകേളികള്‍ക്കും വളരെ പ്രധാനമായ സ്ഥാനമുണ്ട്. മറ്റുള്ളവരുടെ സെക്‌സ് ജീവിതവുമായി ഒരിക്കലും നമ്മളെ താരതമ്യം ചെയ്യരുത്.