ശാരീരികമായ ബന്ധങ്ങളെകുറിച്ച് പലര്‍ക്കും പല തരത്തിലുള്ള തെറ്റിദ്ധാരണകളും ഉണ്ടാകാറുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മനസ്സില്‍ വെച്ചാണ്പലരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കൂട്ടുകാരും സിനിമയും ടിവിയും പറഞ്ഞ് തന്നിട്ടുള്ള അറിവ് മാത്രമാണ് പലര്‍ക്കും ഇക്കാര്യത്തിലുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ അബദ്ധ ധാരണകളും വിവാഹത്തിനു മുന്‍പ് തന്നെ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്.
സിനിമയിലോ ടിവിയിലോ കാണുന്ന തരത്തിലുള്ളതല്ല യഥാര്‍ത്ഥ ജീവിതത്തിലെ ബന്ധമെന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ് യഥാര്‍ത്ഥ ജീവിതത്തിലെ സെക്ഷ്വല്‍ ഇന്റിമസിയെന്നകാര്യം മനസിലാക്കേണ്ടതാണ്. അതുപോലെ സിനിമയില്‍ നിന്നും എത്രയോ ആസ്വാദ്യകരവും വ്യത്യസ്തവുമാണ് യഥാര്‍ത്ഥ ജീവിതത്തിലേതെന്നും മനസിലാക്കേണ്ടതാണ്.
ലൈംഗിക ബന്ധത്തെക്കുറിച്ച് എല്ലാം അറിയാമെന്ന ധാരണ പല ആളുകളിലും കണ്ടുവരാറുണ്ട്. എന്നാല്‍ അതൊരു മിഥ്യാധാരണയാണ്. എന്തെന്നാല്‍ എത്രതന്നെ കാലം കഴിഞ്ഞാലും ലൈംഗികബന്ധത്തിന്റെ പല രഹസ്യങ്ങളും പിടികിട്ടില്ലെന്നതാണ് വസ്തുത. പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് ഇതെന്ന കാര്യവും എല്ലാവരും ഓര്‍മിക്കേണ്ടതാണ്.
ശാരീരികമായുള്ള ബന്ധം എന്നത് പങ്കാളികള്‍ പരസ്പരം നല്‍കേണ്ട ഒന്നാണ്. സെക്സ് എന്നത് സ്വീകരിക്കപ്പെടുന്നത് മാത്രമല്ല നല്‍കുന്നതുകൂടിയാണെന്ന് ബോധം എല്ലാവരിലും ഉണ്ടാകേണ്ടതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ ശരിയായ ലൈംഗികാനന്ദം അനുഭവിക്കാന്‍ കഴിയൂ എന്ന കാര്യവും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
പൊതുവെ സ്ത്രീകള്‍ വളരെ വൈകാരികമായാണ് ഇത്തരത്തിലുള്ള ബന്ധങ്ങളെ കാണുന്നത്. എന്നാല്‍ കാഴ്ചയ്ക്കും ശാരീരികാകര്‍ഷണത്തിനുമാണ് പൊതുവെ പുരുഷന്മാര്‍ പ്രാധാന്യം നല്‍കുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇരു കൂട്ടരും ഒഴിവാക്കുന്നത് ആ ബന്ധം ദൃഢമായി നിലനില്‍ക്കാന്‍ സഹായകമാകും. നല്ല രീതിയിലുള്ള ആശയവിനിമയവും വളരെ അത്യാവശ്യമാണ്.