സെക്സ് താല്‍പര്യങ്ങള്‍ കൂടുതലുള്ളവരാണ് പുരുഷന്മാര്‍. എന്നാല്‍ ചില സമയങ്ങളില്‍ തന്റെ പങ്കാളി ഇതിന് തയ്യാറാണോയെന്ന സംശയം മൂലം ഇതില്‍ നിന്നും പിന്മാറുന്ന പല പുരുഷന്മാരുമുണ്ട്. എന്തെന്നാല്‍ ഇഷ്ടപ്പെടാതെ സ്ത്രീയെ സമീപിച്ചാല്‍ അവളില്‍ നിന്നും മോശമായ പ്രതികരണമുണ്ടായേക്കുമോയെന്ന ഭയമാണ് ഇതിനുകാരണം. എന്നാല്‍ ഒരു സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ മൂഡിലാണോ ഉള്ളതെന്ന് തിരിച്ചറിയാന്‍ പുരുഷനെ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
സെക്‌സിനോട് താല്‍പര്യമുണ്ടാകുന്ന വേളയില്‍ ശരീരത്തില്‍ ചില ഫെറമോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് സ്ത്രീകളുടെ ശരീരത്തിന് ഒരു പ്രത്യേക സുഗന്ധം നല്‍കും. ഈ ഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് ഇതൊരു വഴിയാണ്. അതുപോലെ സെക്സ് മൂഡ് വരുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിലെ ചൂടു വര്‍ദ്ധിയ്ക്കും. സ്ത്രീയെ സ്പര്‍ശിക്കുന്നതോടെ ഇക്കാര്യം മനസിലാക്കാനും സാധിക്കും. ശരീരം സെക്‌സിനു തയ്യാറാണെന്നതിന്റെ മറ്റൊരു സൂചനയാണ് സ്ത്രീകളുടെ യോനീസ്രവം വര്‍ദ്ധിക്കുന്നത്. സെക്‌സ് സുഖകരമാക്കാനായി ശരീരം സ്വീകരിക്കുന്ന സ്വാഭാവികമായ വഴിയാണ് ഇത്.
സെക്‌സിനു തയ്യാറാകുന്ന സ്ത്രീകള്‍ കൂടുതല്‍ മധുരമായി സംസാരിക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അവരുടെ ശബ്ദത്തിലേയും സംസാരത്തിലേയും വ്യത്യാസവും അപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. ചില സ്ത്രീകള്‍ നാവു കൊണ്ട് അടയാളങ്ങള്‍ കാണിക്കാറുണ്ട്. അതുപോലെ നാവു കൊണ്ടു ചുണ്ടില്‍ നക്കുക, സ്വയമേ ചുണ്ടു കടിയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതുപോലെ ശരീരചേഷ്ടകള്‍ അതായത് നോട്ടം, സ്പര്‍ശ്നം തുടങ്ങിയവ കൊണ്ടുതന്നെ ഒരു പുരുഷന് തന്റെ പങ്കാളി സെക്‌സിനു തയ്യാറാണോയെന്ന കാര്യം മനസിലാക്കാനും സാധിക്കും.