ലൈംഗിക ബന്ധം സുഖകരമാകണമെങ്കില്‍ പുരുഷന്റേയും സ്ത്രീയുടേയും പൂര്‍ണമനസ്സും ശരീരവും ആവശ്യമാണ്. ഇത് ആ ബന്ധത്തെ കൂടുതല്‍ ആനന്ദകരമാക്കാനും മനോഹരമാക്കി മാറ്റാനും സഹായിക്കും. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കുന്നത് പുരുഷനെ കൂടുതല്‍ ഉത്തേജിതനാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നല്ലൊരു പങ്കാളിയാണെങ്കില്‍ തന്റെ പുരുഷന്റെ ഇത്തരം സ്‌പോട്ടുകള്‍ സ്ത്രീയ്ക്ക് പെട്ടെന്നുതന്നെ തിരിച്ചറിയാനും സാധിയ്ക്കും. അതിനായി സ്ത്രീ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.
രതിപൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുന്നത് പുരുഷന്റെ ആനന്ദ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിന് സഹായകമാകും. വളരെ ചെറിയ ചില സ്പര്‍ശനങ്ങള്‍ പോലും പുരുഷനെ ഉണര്‍ത്താന്‍ സഹായിക്കും. ഏതൊരു പുരുഷനും ആനന്ദം നല്‍കുന്ന ഒരു ഭാഗമാണ് പുറമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടെയുള്ള സ്പര്‍ശനം തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയെ ആനന്ദിപ്പിക്കും. ലൈംഗിക ബന്ധത്തില്‍ ചുംബനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ആഴത്തിലുള്ള ഒരു ചുംബനത്തിലൂടെ പുരുഷനെ ആനന്ദിപ്പിക്കുവാന്‍ കഴിയും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ചെവിയില്‍ തൊടുന്നതും കടിയ്ക്കുന്നതുമെല്ലാം പുരുഷനെ സന്തോഷിപ്പിക്കുന്നതാണ്. അതുപോലെ മുടിയിഴയിലൂടെ വെറുതേ വിരലോടിക്കുന്നതും പുരുഷന്‍ ആനന്ദം നല്‍കുന്ന സംഗതിയാണ്. സെക്സില്‍ നിങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ വിലക്കുകളും ലംഘിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും നിയന്ത്രണങ്ങളോ മറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടേണ്ടതും അത്യാവശ്യമാണ്. സുഖകരമായ ലൈംഗിക ബന്ധത്തിനിടക്ക് ഉപേക്ഷിച്ച ചില സമീപനങ്ങള്‍ പൊടി തട്ടിയെടുക്കുന്നതും നല്ലതാണ്.