വീട് വിൽക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ചതിക്കുഴിയിൽ ചെന്നു ചാടാറുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഭവന വിൽപ്പനക്കാർ വില നിശ്ചയിക്കുക. ചതിയും വഞ്ചനയും നിറഞ്ഞ് നിൽക്കുന്ന ഈ മേഖലയിൽ ചതിക്കപ്പെടാതിരിക്കണമെങ്കിൽ ഇതിനെക്കുറിച്ചെല്ലാം വിശദമായി അറിഞ്ഞിരിക്കണം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് മിക്കവരും വീട് വിൽക്കുന്നതും ലാഭം വാങ്ങുന്നതും.
ഭൂരിഭാഗം വിൽപ്പനക്കാരും വിപണിയിലെ വിൽപ്പന കണക്കിലെടുത്താണ് രജിസ്റ്റർ ചെയ്യുന്നത്. ഏറ്റവും മികച്ച സമയത്ത് വിൽക്കാൻ കഴിയുക എന്നത് ഒരു ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം നല്ല സമയം. എന്നാൽ ധൃതി പിടിച്ച് വീട് രജിസ്റ്റർ ചെയ്യുമ്പോൾ ലാഭം കിട്ടണമെന്നില്ല. മികച്ചതെന്ന് തോന്നുന്നത് മാത്രം തിരഞ്ഞെടുക്കുക.
വാടകയ്ക്ക് വീട് എടുക്കുന്ന കാര്യത്തിൽ മികച്ച വളർച്ചയാണ് വിപണന മേഖലയിൽ നടക്കുന്നത്. മൂലധന വിപണി ഇടിഞ്ഞിട്ടില്ലാത്ത ഈ സാഹചര്യത്തിൽ ഉയർന്ന ലാഭം നേടാൻ സാധിക്കും. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, മുംബൈ എന്നിവടങ്ങളിൽ നല്ല മെച്ചപ്പെട്ട രീതിയിൽ വാടക ലഭ്യമാകും.
ഇത്തരം വിപണന മൂല്യമുള്ള സ്ഥലങ്ങളിൽ വീട് എടുക്കുക, വാടകയ്ക്ക് കൊടുക്കുക, സാമ്പത്തിക നിലയിൽ മാറ്റം വരുത്താൻ ഇത് സഹായിക്കും. വീട് വിൽക്കുമ്പോൾ, അല്ലെങ്കിൽ വാടകയ്ക്ക് നൽകുമ്പോൾ വീടിനെക്കുറിച്ചും, സമീപത്തെ സൗകര്യങ്ങളെ കുറിച്ചും, വിശദമായി പറയുക. എന്നാൽ പ്രതികൂലമായ രീതിയിൽ ആയിരിക്കരുത്.
ധൃതിയിൽ വീട് നൽകിയാൽ കുറഞ്ഞ വിലമാത്രമാകും ലഭിക്കുക. ബ്രോക്കർ വഴിയും നല്ല ആശയങ്ങൾ വന്നേക്കാം. ഓൺലൈൻ വഴിയും നല്ല കസ്റ്റമറെ ലഭിക്കും. നഗരവാസികൾ കൂടുതലും ഇപ്പോൾ ആശ്രയിക്കുന്നത് ഓൺലൈ വഴിയാണ്. നല്ല കസ്റ്റമറെ തിരഞ്ഞെടുക്കൂ, ലാഭം നേടൂ.