ലിംഗ വലുപ്പവും ചില തെറ്റിദ്ധാരണകളും; എന്താണ് സത്യം ?

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (20:58 IST)
കൗമാരത്തിലേക്കു കടക്കുന്ന ആൺകുട്ടികളുടെ പ്രധാന സംശയങ്ങളിലൊന്നാണ് ലിംഗവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നത്. വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാരും സമാന ചിന്താഗതിക്കാരാണ്.

പലതരത്തിലുള്ള പരസ്യങ്ങളും വാര്‍ത്തകളും കണ്ട് ഇതിനു പിന്നാലെ പായുന്നവര്‍ നിരവധിയാണ്. ലഭ്യമാകുന്ന മരുന്നുകള്‍ ഉപയോഗിക്കുകയും അതിനായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നവരാണ് പലരും.

എന്നാല്‍, ലിംഗവലുപ്പം കൂട്ടാനുള്ള മരുന്ന് ഇല്ല എന്ന വസ്‌തുത തിരിച്ചറിയാതെയാണ് ഈ ആഗ്രഹത്തിന് പിന്നാലെ ഇവര്‍ പായുന്നത്. മനുഷ്യശരീരത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ മാത്രമേ ലൈംഗിക അവയവങ്ങൾക്കും വളർച്ചയുണ്ടാകൂ എന്നതാണ് വൈദ്യശാസ്‌ത്രം തെളിയിക്കപ്പെട്ട സത്യം.

ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അറിവുകളുമാണ് ലിംഗ വലുപ്പത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് ഭൂരിഭാഗം പേരെയും നയിക്കുന്നത്.വലുപ്പം കൂടിയാൽ സ്‌ത്രീയെ വേഗത്തില്‍ തൃപ്‌തിപ്പെടുത്താം എന്നത് തെറ്റിദ്ധാരണ മാത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article