നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന് ഇതാണ് ബെസ്‌റ്റ് മാര്‍ഗം

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (17:44 IST)
പങ്കാളികള്‍ക്ക് ഇടയിലുള്ള ബന്ധം ശക്തമാകുന്നതിനു ലൈംഗികബന്ധം ആവശ്യമാണ്. മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമ്മര്‍ദ്ദങ്ങള്‍ അകറ്റാനും കിടപ്പറ ബന്ധങ്ങള്‍ സഹായിക്കും. കിടപ്പറയില്‍ പങ്കാളിയോട്  ആത്മാര്‍ഥത കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണമില്ലായ്‌മ.

ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ പല കാരണങ്ങളാലും ഉദ്ധാരണക്കുറവ് സംഭവിക്കാം. പുകവലി, മദ്യപാനം, ചില മരുന്നുകള്‍, സമ്മര്‍ദ്ദം, ടെന്‍ഷന്‍, പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്‌മ, അതൃപ്‌തി എന്നിവയും ഉദ്ധാരണം തടയാന്‍ കാരണമാകും.

ലിംഗത്തിനുള്ളിലെ കോര്‍പോറ കാവര്‍ണോസ എന്ന ഭാഗത്തെ രക്തധമനികളിലേക്ക് കൂടുതല്‍ രക്തം ഒഴുകി നിറയുന്നു. ഞരമ്പിലൂടെ രക്തം തിരിച്ചൊഴുകുന്നത് തടസപ്പെടുകയും ചെയ്യുന്നു. അപ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്.

എന്നാല്‍ മരുന്നുകള്‍ ഒഴിവാക്കി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉദ്ധാരണം നീണ്ടു നില്‍ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാര്‍ബോ ഹൈഡ്രേറ്റ്, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുക, പച്ചക്കറികളും പഴങ്ങളും  ഡാര്‍ക് ചോക്ലേറ്റുകളും ധാരാളം കഴിക്കുക എന്നിവയിലൂടെ ഉദ്ദാരണശേഷി ഇരട്ടിയാക്കാം.

സ്വയംഭോഗം അമിതമാകാതെ നോക്കുന്നതിനൊപ്പം ശരീരഭാരം ചിട്ടയായി നില നിര്‍ത്തുകയും വേണം. വ്യായാമം, യോഗ, ധ്യാനം എന്നിവ പതിവക്കുന്നത് രക്തയോട്ടം വര്‍ദ്ധിക്കാന്‍ സഹായിക്കും. സെക്‍സില്‍ വിവിധ തരത്തിലുള്ള പൊസിഷന്‍ സ്വീകരിക്കുകയും വേണം.

പോംഗ്രനേറ്റ്, തണ്ണിമത്തന്‍, ചുവന്ന മുന്തിരി, ബദാം, നട്‌സ് എന്നിവ ഉദ്ധാരണം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article