സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്സ് എന്നത് അല്‍പം ആശങ്കയും ഭയവുമെല്ലാം ഉണ്ടാക്കിയേക്കും. ആദ്യസെക്സിനെക്കുറിച്ച് പുരുഷന്മാര്‍ക്കും ഇതൊന്നും അസാധാരണമല്ല. കണ്ടുകാഴ്ചകളും കേട്ടുകേള്‍വികളും സെക്സിന് ഗുണം പകരുമെന്ന ധാരണയും മാറ്റേണ്ടതാണ്. ആദ്യസെക്സിനെക്കുറിച്ചു പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്നറിയാം.
സെക്സ് വീഡിയോകളിലെല്ലാം ഏകദേശം ഒരു മണിക്കൂര്‍ സമയമെല്ലാം തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ കാണുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് ഒരിക്കലും സംഭവിക്കില്ല. പഠനങ്ങള്‍ അനുസരിച്ച് പുരുഷന്മാരില്‍ ലൈംഗിക ബന്ധം ആരംഭിച്ച് മൂന്ന് മുതല്‍ അഞ്ച് മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.
സെക്സില്‍ ലിംഗവലിപ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പലര്‍ക്കും ആദ്യദിവസം തന്നെ സെക്സ് വിജയമായിക്കൊള്ളണമെന്നില്ല. ഇതോര്‍ത്ത് ആത്മവിശ്വാസം നഷ്ടപ്പെടാനോ ആശങ്കപ്പെടാനോ ഇടയാകുകയുമരുത്.
അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിനായി കോണ്ടം ധരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരു കാരണവശാലും രണ്ട് കോണ്ടം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ വലിയ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും. സ്വയംഭോഗം ചെയ്യുന്നത് ഒരു ദോഷവും ചെയ്യില്ല. മാത്രമല്ല അത് നിങ്ങളുടെ ലൈംഗിക സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്യും.
സ്വയംഭോഗം ചെയ്യുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാകുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. സിനിമകളിലും മറ്റും കാണുന്ന തരത്തിലല്ല യഥാര്‍ത്ഥ ജീവിതത്തിലെ സെക്സെന്ന കാര്യം മനസിക്കേണ്ടത് അത്യാവശ്യമാണ്. സങ്കല്‍പങ്ങള്‍ക്കു പുറകെ പോകുന്നതു വലിയ ദോഷം വരുത്തും. അതുപോലെ രതിപൂര്‍വലീലകള്‍ക്കും സെക്സില്‍ വലിയ പ്രാധാന്യമുണ്ട്. ഇക്കാര്യം എപ്പോളും മനസിലുണ്ടാകേണ്ടതാണ്.