ദാമ്പത്യജീവിതത്തിൽ ലൈംഗികതയ്ക്ക് ഏറെ പ്രധാന്യമുണ്ട്. പലപ്പോഴും ലൈംഗികജീവിത്തിലെ പാകപ്പിഴകളായിരിക്കും ചില ദാമ്പത്യബന്ധങ്ങള്‍ തകരുന്നതിലേക്ക് എത്തിക്കുക. പൊതുവെ പുരുഷൻമാര്‍ക്ക് അനുഭവപ്പെടുന്ന ബലക്കുറവാണ് ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു ഘടകമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.
ഈ പ്രശ്‌നത്തിന് ഉത്തമപരിഹാരവുമായാണ് ആരോഗ്യവിദഗ്ദര്‍ എത്തിയിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ഭക്ഷണക്രമത്തിൽ വിറ്റമിൻ ഡി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ഗവേഷകസംഘം പറയുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ വാല്‍നട്ടോ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണത്തിൽ കൂണും മുട്ടയും ഉൾപ്പെടുത്തുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.
ഉച്ചഭക്ഷണത്തിൽ അയല മൽസ്യം ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ലൈംഗികശേഷിയിൽ കാര്യമായി പുരോഗതിയുണ്ടാക്കാന്‍ സാധിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഓട്ട്സ്, ഡാർക്ക് ചോക്ലേറ്റ്, മൽസ്യം എന്നിവയും കാര്യമായ ഫലമുണ്ടാക്കും. പ്രമുഖ ആരോഗ്യ ഗവേഷക സ്ഥാപനമായ ഹെൽത്ത് സ്‌പാനാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.