സെക്സിനിടെ അവളുടെ ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാറുണ്ടോ ? എങ്കില്‍ ഒന്നു സൂക്ഷിക്കണം !

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (12:48 IST)
ലൈംഗികബന്ധത്തിനിടയില്‍ അത്യന്താപേക്ഷിതമായ ഭാഗമാണ് പരസ്പരമുള്ള തഴുകലും തലോടലും. എന്നാല്‍ ലൈംഗികബന്ധത്തിനിടെ സ്ത്രീശരീരത്തില്‍ ചില ഇടങ്ങളില്‍ സ്പര്‍ശിക്കാൻ പാടില്ല. ഏതെല്ലാമാണ് ആ ഇടങ്ങളെന്ന് നോക്കാം.. 
 
ക്ലിറ്റോറിസിന്‍റെ മുകള്‍ ഭാഗം: സ്ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളമാണ് ക്ലിറ്റോറിസ്. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ക്ലിറ്റോറിസിന്‍റെ മുകള്‍ ഭാഗത്ത് സ്പര്‍ശിക്കുന്നത് ഇഷ്ടപ്പെടണമെന്നില്ല. അത്തരത്തിലൊരാളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ക്ലിറ്റോറിസിന്റെ ചുറ്റുമുള്ള ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് നല്ലത്. എന്നാല്‍ പങ്കാളിക്ക് ഇഷ്ടമാണെങ്കില്‍ അവിടെ സ്പര്‍ശിക്കാവുന്നതുമാണ്.
 
ഗര്‍ഭാശയമുഖം: ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ്കില്‍ സെക്സ് പൊസിഷന്‍ മാട്ടുകയാണ് ഉചിതം. എന്തെന്നാല്‍ ഈ സ്ഥലത്താണ് യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍ ഉള്ളത്. ഇവിടെയാണ് ഭ്രൂണം വളരുക. അതിനാലാണ് ഇവിടെ സെക്സിന് പറ്റിയ ഇടമല്ലെന്ന് പറയുന്നത്.
 
ഗുദം:ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്സ് പരീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പങ്കാളിക്ക് താല്പര്യമില്ലെങ്കില്‍ ഇതിനു മുതിരരുത്. ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണെന്നതാണ് ഇതിനു കാരണം. മികച്ച ലൂബ്രിക്കന്‍റ് ഉപയോഗിക്കാതെയാണ് ഇത്തരത്തില്‍ ബന്ധപ്പെടുന്നതെങ്കില്‍ ഇത് വളരെ വേദനാജനകമാകാൻ സാധ്യതയുണ്ട്. 
 
പാദങ്ങള്‍: പാദങ്ങളില്‍ സ്പര്‍ശിക്കുന്നത് സെക്സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാരണമാകും. ഇതുമൂലം രതിമൂര്‍ച്ഛയിലെത്തുന്നതിനും തടസമുണ്ടാകും. സോക്സ് ധരിച്ച്‌ സെക്‍‍സിലേര്‍പ്പെടുന്നത് കൂടുതല്‍ രതിമൂര്‍ച്ഛയും രതിസുഖവും നല്‍കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. സോക്സ് ധരിക്കുന്നതിലൂടെ കാലിന് മറ്റ് സ്പര്‍ശനങ്ങള്‍ വഴിയുണ്ടാകുന്ന അലോസരങ്ങള്‍ കുറയുമെന്നതാണ് ഇതിന് കാരണം.
 
Next Article