പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയാത പോകുന്നതാണ് പല ദാമ്പത്യത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. പങ്കാളിയ്ക്ക് തന്നോടുള്ളത് പ്രേമമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കും. എന്നാല്‍ എല്ലാ ബന്ധങ്ങളുടേയും പ്രാരംഭ ഘട്ടത്തില്‍ തന്നെ പങ്കാളിയ്ക്ക് നിങ്ങളോടുള്ളത് പ്രേമമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിനായി ഇതാ ചില വഴികള്‍...
ഒരു വ്യക്തിയുടെ പുറംമോടി കണ്ടാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അതൊരിക്കലും പ്രേമമായിരിക്കില്ല. മറിച്ച് കാമം മാത്രമായിരിക്കും. അതുപോലെ പങ്കാളിയുടെ സ്വഭാവത്തേയോ മറ്റ് ഗുണങ്ങളേയോ കണക്കിലെടുക്കാതെ ചില പ്രത്യേക ഫീച്ചറുകളോടാണ് താല്‍പ്പര്യമെങ്കില്‍ അതും കാമമായിരിക്കും. ആവശ്യമില്ലാത്ത പല കാര്യങ്ങളിലും സെക്‌സ് കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതും അശ്ലീല ചുവയോടെ സംസാരിക്കുന്നതും കാമത്തിന്റെ ലക്ഷണമാണ്.
പലപ്പോഴും ബന്ധങ്ങളേക്കാള്‍ വില സെക്‌സിന് നല്‍കുന്നതും കാമത്തിന്റെ ലക്ഷണമാണ്. കൂടാതെ ഫോണിലൂടേയും നേരിട്ടും എപ്പോഴും പങ്കാളിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതും പ്രേമമല്ല, മറിച്ച് കാമമാണ് എന്നതിന്റെ ലക്ഷണമാണ്. അതുപോലെ ജീവിതത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ എപ്പോഴും സ്വപ്‌നം കണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പങ്കാളിയോട് പ്രേമമല്ല കാമമാണെന്ന സൂചനയാണ് നല്‍കുന്നത്.