ചെറു പ്രായത്തിലെ സെക്‍സ് അപകടകരമാകുന്നത് എന്തുകൊണ്ട് ?

വെള്ളി, 25 ജനുവരി 2019 (09:28 IST)
ലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി സങ്കല്‍പ്പങ്ങളുണ്ട്. കൌമാരം കടക്കുന്നതോടെ പുരുഷന്മാരെ പോലെ സ്‌ത്രീയും സെക്‍സ് ആഗ്രഹിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

ഈ പ്രായത്തില്‍ പലര്‍ക്കും ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. മനപ്പൂര്‍വ്വവും അല്ലാതെയുമുള്ള ഇത്തരം ലൈംഗികബന്ധങ്ങള്‍ ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

യുവത്വത്തിലേയ്‌ക്ക് കടക്കുന്നതിന് മുമ്പുള്ള സെക്‍സ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കും. ഇവരില്‍ കുറ്റബോധവും സമ്മര്‍ദ്ദവും ഉണ്ടാകുന്നത് പതിവാണ്. ചിലര്‍ക്ക് സെക്‍സിനോട് അമിതമായ ഭയവും ഇതോടെ ആരംഭിക്കും. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും സ്വഭാവികമാണ്.

അബോര്‍ഷന്‍ പോലുള്ള അനുഭവങ്ങള്‍ ജീവിതത്തെ തകിടം മറിക്കും. ഭാവിയില്‍ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്നതായിരിക്കും ഇത്. സ്‌ത്രീകളില്‍ വജൈനിസ്‌മസ് പോലെയുള്ള അവസ്ഥ ഉണ്ടാകുമ്പോള്‍ പുരുഷന്മാരില്‍ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും കൂടുതലാകും.

നേരത്തെയുള്ള സെക്‌സ് പുരുഷന്മാരില്‍ അക്രമണോത്സുകത, സാമൂഹ്യ വിരുദ്ധത എന്നിവ വളര്‍ത്തുന്നതായി പഠന ഫലങ്ങള്‍ പറയുന്നുണ്ട്. മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവുമാണ് പെണ്‍കുട്ടികളില്‍ കൂടുതലായി കാണുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍