ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി പങ്കാളിയുടെ താല്‍പര്യം ചോദിയ്ക്കാറില്ലേ ? ഇല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ!

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (15:14 IST)
ചില സന്ദര്‍ഭങ്ങളില്‍ കിടപ്പറയില്‍ ചില സ്‌ത്രീകള്‍ക്ക് താല്‍പര്യം നഷ്ടപ്പെടാറുണ്ട്. ഒന്നുകില്‍ അവളുതോയ പ്രശ്‌നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ പങ്കാളിയില്‍ നിന്നുണ്ടാകുന്ന ചില പ്രവൃത്തികള്‍ കൊണ്ടോ ആയിരിക്കുമത്. പങ്കാളിയുടെ ഏതുരീതിയിലുള്ള പ്രവൃത്തികളാണ് സ്ത്രീകളുടെ ലൈംഗിക താല്പര്യം കെടുത്തുന്നതെന്നറിയാമോ? 
 
സെക്‌സില്‍ പോലും ലാളന ഇഷ്ടപ്പെടുന്നവരാണ് സ്‌ത്രീകള്‍‌. വിവാഹപൂര്‍വ രതിലീലകളില്‍ താല്‍പര്യം കാണിയ്‌ക്കാതെ നേരിട്ട്‌ ലൈംഗികബന്ധത്തിലേക്ക് കടക്കുന്ന പല പുരുഷന്മാരുമുണ്ട്‌. ഇത്‌ സ്‌ത്രീകളിലെ ലൈംഗികതാല്‍പര്യം കെടുത്തുന്നു‌.
 
കിടപ്പറയാണെങ്കിലും വ്യത്യസ്തത ആഗ്രഹിയ്‌ക്കുന്നവളാണ്‌ സ്‌ത്രീ. സ്ഥിരമായുള്ള ദിനചര്യ പോലെയുള്ള സെക്‌സ്‌ അവരുടെ ലൈംഗികതാല്‍പര്യം കെടുത്തും. പങ്കാളിയുടെ ആത്മവിശ്വാസക്കുറവും കാര്യങ്ങള്‍ മുന്‍കയ്യെടുത്തു ചെയ്യാനുള്ള മടിയും ഒരു സ്ത്രീയും ഇഷ്ടപ്പെടുകയില്ല.
 
ചില പുരുഷന്മാര്‍ക്കൊരു ധാരണയുണ്ട്. സ്‌ത്രീയുടെ ശരീരമെന്നത് തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള ഒരു വസ്തുവാണെന്ന്‌. എന്നാല്‍ ഇത്തരം ചിന്താഗതിയോടെയുള്ള മുന്നേറ്റം ഒരു സ്‌ത്രീകളും ഇഷ്ടപ്പെടുകയില്ല. ഇത്‌ സ്ത്രീകള്‍ക്ക് ഭാവിയില്‍ സെക്‌സിനോടുള്ള താല്പര്യം കുറയുന്നതിനു കാരണമാകാറുണ്ട്.
 
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി സ്‌ത്രീയുടെ താല്‍പര്യം ചോദിച്ചറിയാതിരിയ്ക്കുന്നതും അവളുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാതിരിയ്ക്കുന്നതും അവരില്‍ സെക്‌സിനോടുള്ള താല്പര്യം കുറയുന്നതിനും നിങ്ങളില്‍ നിന്നും അകന്നുപോകുന്നതിനും കാരണമാകുകയും ചെയ്യും.
Next Article