മഹാരാഷ്ട്രീയരെയും മറുനാട്ടുകാരെയും ഒരേ പോലെ ആകര്‍ഷിക്കുന്ന ഒരു ഒഴിവുകാല കേന്ദ്രമാണ് ജുഹൂ ബീച്ച്. മഹാരാഷ്ട്രയിലെ എന്നുമാത്രമല്ല ഇന്ത്യയിലെ തന്നെ പ്രധാന ബീച്ചുകളില്‍ ഒന്നാണ് ജുഹൂ.
അറബിക്കടലിന്‍റെ തീരത്തുള്ള ജുഹൂ പ്രസിദ്ധരുടെ താമസസ്ഥലമെന്നും പേരുകേട്ട ഇടമാണ്. ഈ ബീച്ചിനോട് അടുത്തുള്ള സ്ഥലങ്ങളാണ് മിക്ക ബോളിവുഡ് പ്രവര്‍ത്തകരം സ്വസ്ഥമായി കഴിയാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ ബീച്ചിന്‍റെ വടക്ക് ഭാഗം ഗാന്ധി ഗ്രാം എന്നാണ് അറിയപ്പെടുന്നത്. 1800 ന്‍റെ അവസാന പാദങ്ങളില്‍ മഹാത്മാഗാന്ധി തന്‍റെ ബാരിസ്റ്റര്‍ ജീവിതകാലത്ത് കഴിഞ്ഞിരുന്നത് ഇവിടെയാണ്.
സാധാരണ ദിവസങ്ങളില്‍ തിരക്കുകള്‍ ഇല്ലാതെ ശാന്തമെന്ന് തോന്നിപ്പിക്കുന്ന ഈ ബീച്ചില്‍ ഒഴിവു ദിനങ്ങളില്‍ സന്ദര്‍ശകരുടെ ബാഹുല്യമാണ് അനുഭവപ്പെടുക. ഇവിടേയ്ക്ക് വിലേ പാര്‍ലെയില്‍ നിന്നും സാന്താക്രൂസില്‍ നിന്നും അന്ധേരിയില്‍ നിന്നും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.
ആഴ്ചാവസാനങ്ങളില്‍ ജനബാഹുല്യത്താല്‍ ഉത്സവ പ്രതീതി ഉളവാകുന്ന ജൂഹൂ ഭക്ഷണ പ്രിയരുടെ പറുദീസയാണ്. തെക്കേ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബേല്‍പ്പൂരിയോ കുല്‍ഫിയോ പരീക്ഷിക്കണമെങ്കില്‍ ഇവിടം ഉചിതമായ സ്ഥലം തന്നെ. സാഗരത്തിനെ അഭിമുഖീകരിച്ചു കൊണ്ട് ഒരു കപ്പ് കാപ്പി നുണഞ്ഞിറക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു 24 മണിക്കൂര്‍ കോഫീ ഷോപ്പും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
ജൂഹു ടീ ഷര്‍ട്ടുകളും സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന കൌതുക വസ്തുക്കളുടെയും പറുദീസയാണ്. ഇവിടെ ഒഴു സമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് കഴുതപ്പുറത്തോ കുതിരപ്പുറത്തോ ഒരു സവാരിയുമാവാം.
മുംബൈ നഗരത്തില്‍ നിന്ന് 18 കിലോ മീറ്റര്‍ വടക്ക് മാറിയാണ് ജൂഹൂ ബീച്ച് സ്ഥിതി ചെയ്യുന്നത്.