ഈ മെയ് ഒന്നാം പുലരിയില്‍ .......

വിപ്ളവം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന വിഷയത്തിന്‍റെ പല അറ്റങ്ങളിലും പിടിച്ച് ഒരു വടംവലി തന്നെ നടത്തുകയാണ് നമ്മുടെ വിപ്ളവ പാര്‍ട്ടികള്‍.

ഇതിനിടയിലേക്കാണ് ഒരു വിപ്ളവസ്മരണയുമായി മെയ് ദിനം കടന്നുവരുന്നത്.

എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന അടിസ്ഥാന അവകാശത്തിനായുള്ള പോരാട്ടത്തിന്‍റെയും വിജയത്തിന്‍റെയും സ്മരണയാണല്ലൊ മെയ് ദിനാഘോഷത്തിനുള്ള പ്രധാന കാരണം. ഇപ്പോഴത്തെ അവസ്ഥയോ?

പറഞ്ഞുവരുന്നത് സ്വകാര്യവത്കരണത്തെക്കുറിച്ചു തന്നെ. ആഗോളതലത്തില്‍ വേരുകള്‍ വ്യാപിപ്പിച്ചു കഴിഞ്ഞ പ്രതിഭാസമാണത്. ഏറെ എതിര്‍പ്പുകള്‍ മറികടന്ന്, കുറേയാളുകളെ സന്തോഷിപ്പിച്ച്, ഇന്ത്യയിലും വന്നു ഈ എല്‍.പി.ജി(ലിബെറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ലോക്കലൈസേഷന്‍).

ഇവിടെയുള്ള 'പൊളിറ്റിക്കലൈസേഷന്‍" കൂടിയായപ്പോള്‍ രാജ്യം താടിയില്‍ ഉറുമ്പു കയറിയ സ്വാമിയാരുടെ ഗതിയിലായി. ആകെ എരിപൊരി സഞ്ചാരം!

സ്വകാര്യവത്കരണം വന്നാലും ഇല്ലെങ്കിലും സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ആഗോളതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട അവകാശങ്ങള്‍ പലതും കിട്ടാക്കനിയാണ്. വികസ്വര-ദരിദ്ര രാഷ്ട്രങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും ഇതിന് ഒരു പരിധിവരെ കാരണമാകുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക