ഉദയാസ്തമയ പൂജ

WDWD
ശബരിമലയിലെ രണ്ടാമത്തെ ചെലവേറിയ വഴിപാടാണ് ഉദയാസ്തമയ പൂജ. ഉദ്ദിഷ്ട കാര്യ സാധ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്. പതിനാറ് തവണ നട തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടതുള്ളതു കൊണ്ട് തീര്‍ത്ഥാടന കാലത്ത് ഈ പൂജ നടത്താറില്ല.

20,001 രൂപയാണ് ഇതിന്‍റ് ചെലവ്. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ നടത്തുന്ന പൂജയാണിത്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ നിവേദ്യങ്ങളും അര്‍ച്ചനകളും അഭിഷേകവുമാണ് ഈ പൂജയുടെ സവിശേഷത.

ആകെ പതിനെട്ട് പൂജകള്‍ ഉണ്ടായിരിക്കും. ഇതില്‍ പതിനഞ്ചെണ്ണം ഉച്ചയ്ക്ക് മുമ്പ് നടത്തിത്തീരും. ഉച്ചയ്ക്ക് 45 കലശങ്ങളിലായി അഭിഷേകം നടക്കും. വെള്ള നിവേദ്യം ഓരോ പൂജയ്ക്കും ഉണ്ടായിരിക്കും.

രാവിലത്തെ പൂജയ്ക്ക് പായസവും ഉച്ചത്തെ പൂജയ്ക്ക് അരവണയും ദീപാരാധനയ്ക്ക് അപ്പവും അത്താഴപൂജയ്ക്ക് പാനകവും പ്രത്യേകമായി ഉണ്ടായിരിക്കും.


വെബ്ദുനിയ വായിക്കുക