ചൂട് ദാമ്പത്യത്തെ ബാധിക്കുമോ?

ബുധന്‍, 8 ഫെബ്രുവരി 2012 (06:05 IST)
PRO
PRO
ദാമ്പത്യ ബന്ധവും കാലവസ്ഥയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍. ചൂടുകാലത്താണ് ദമ്പതികള്‍ തമ്മില്‍ ഏറ്റവും കലഹം ഉണ്ടാകാറുള്ളതെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. വീടിനുള്ളിലെ ചൂട് കൂടുന്നതിന് അനുസരിച്ച് ദമ്പതികള്‍ തമ്മില്‍ അകലം ഉണ്ടാവുകയും കലഹത്തിന് സാധ്യത ഏറുകയും ചെയ്യുമെന്ന് ഹണി വെല്‍ എന്ന കമ്പനി നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

പത്ത് ദമ്പതിമാരെ പാര്‍പ്പിച്ചിരിക്കുന്ന വീടുകളിലെ ചൂട് നിയന്ത്രിച്ച് നടത്തിയ പരീക്ഷണത്തില്‍ പത്തില്‍ നാല് ദമ്പതിമാരും ചൂട് കൂടുന്ന അവസരങ്ങളില്‍ ദിവസത്തില്‍ രണ്ട് പ്രാവിശ്യം കലഹിക്കുന്നതായി കണ്ടെത്തി.

2,000ത്തിലധികം ആളുകള്‍ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഒരു സര്‍വേയിലും ചൂടുകൂടുമ്പോള്‍ പങ്കാളിയുമായി അകന്നിരിക്കാനാണ് താത്പര്യമെന്നാണ് അധിക പേരും പറഞ്ഞത്. ചൂടിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരിക്കും അധികം പേരും കലഹം ആരംഭിക്കുന്നതും.

ചൂട്കൂടുന്നതാണ് പലദമ്പതിമാരുടെ ഇടയിലുമുള്ള കലഹ വര്‍ദ്ധിക്കുന്നതെന്ന കണ്ടെത്തല്‍ വളരെ ആശ്ചര്യകരമായ കാര്യമാണെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയവര്‍ പറയുന്നു. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ദമ്പതിമാര്‍ തമ്മില്‍ ഉണ്ടാകുന്ന കലഹങ്ങള്‍ക്ക് കുറവ് വരുത്താന്‍ കഴിയുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വീട്ടിലെ ചൂട് നിയന്ത്രിക്കാന്‍ ഇവര്‍ നിര്‍മ്മിച്ച ഒരു പ്രൊഡക്റ്റ് ഉപയോഗിച്ചാണ് ഇവര്‍ പഠനം നടത്തിയത്.

വെബ്ദുനിയ വായിക്കുക