പ്രണയത്തിലകപ്പെട്ടാൽ ശരീരവണ്ണം കൂടും, കാരണം അറിയാമോ?

വെള്ളി, 23 നവം‌ബര്‍ 2018 (15:33 IST)
സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് കൂടുന്നതാണ് ശരീരവണ്ണം. എന്നാൽ പ്രണയത്തിലകപ്പെട്ടാൽ ശരീരവണ്ണം കൂടുമോ? ഈ ചോദ്യത്തിനും ഗവേഷകർ ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
 
സ്‌ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി പഠനത്തിന് വിധേയമാക്കിക്കൊണ്ടായിരുന്നു ഗവേഷകർ ഇതിന് ഉത്തരം കണ്ടെത്തിയത്. പ്രണയത്തില്‍ പെട്ടാല്‍ ശരീരവണ്ണം എളുപ്പത്തില്‍ വർദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷം ഇവർ പറയുന്നത്.
 
അതിന് പറയുന്ന കാരണങ്ങൾ ഇങ്ങനെയാണ്. പ്രണയത്തിലായാൽ പിന്നെ പുരുഷനായാലും സ്‌ത്രീ ആയാലും ആ വലയത്തിൽപ്പെട്ടു കിടക്കുകയാണ്. അപ്പോൾ മറ്റുള്ളവർ എന്ത് പറയും എന്നതിലുപരി അവർ രണ്ടുപേർ മാത്രമായുള്ള ലോകത്തേക്ക് ചുരുങ്ങുന്നു. അപ്പോൾ ശരീരത്തിന്റെ കാര്യത്തിൽ വേണ്ടത്രശ്രദ്ധ നൽകാതെയും വരുന്നു.
 
പങ്കാളിയുടെ ജീവിതരീതികൂടി നമ്മൾ കടമെടുക്കുകയാണ് ചെയ്യുന്നത്. അതും ശാരീരികമായി പല മാറ്റങ്ങളും വരുത്തുന്നു. കൂടാതെ പ്രണയത്തിലാകുമ്പോള്‍ ശരീരത്തില്‍ കാര്യമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓക്‌സിടോസിന്‍, ഡോപ്പമേന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുന്നതോടെ കൂടുതല്‍ ഭക്ഷണം ആവശ്യമായി വരുന്നതും തടി കൂടാന്‍ കാരണമാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍