ഇങ്ങോട്ടു നോക്കൂ...നിങ്ങള്‍ തനിച്ചല്ല...

IFMIFM
ദൈവസൃഷ്ടിയില്‍ ഏറ്റവും അത്‌ഭുതകരമായ കാര്യം സ്നേഹം തന്നെ. നിങ്ങള്‍ സ്നേഹത്തിന്‍റെ കാര്യത്തില്‍ മതിഭ്രമം ബാധിച്ച ആളാണോ? അല്ലെങ്കില്‍ ബന്ധം പങ്കു വയ്‌ക്കപ്പെടാനില്ലെന്ന ദു:ഖം പേറുന്ന ഏകാകി? പലരും പ്രണയത്തില്‍ മതിഭ്രമിക്കുന്നതിനു കാരണമെന്താണ്? സ്നേഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങളാണ് മുന്നില്‍.

എന്നാല്‍ നിങ്ങള്‍ നിങ്ങളെ തന്നെ സ്നേഹിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളെ തന്നെ പ്രണയിച്ചിട്ടുണ്ടോ? നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന കരുണ തന്നെ സ്വന്തമായി നല്‍കാറുണ്ടോ? ഈ ചോദ്യങ്ങള്‍ ഒരു മിനിറ്റ് നിന്ന ശേഷം സ്വന്തമായി ആലോചിച്ചു നോക്കൂ. സ്വന്തമായി ഇഷ്ടപ്പെടാനാകുന്നില്ലെങ്കില്‍ മറ്റുള്ളവരെയും നിങ്ങള്‍ക്ക് സ്നേഹിക്കാനാകില്ല എന്നതാണ് സത്യം.

സ്വന്തമായി കരുണ തോന്നുന്നില്ലെങ്കില്‍ മറ്റുള്ളവരോട് കാരുണ്യം തോന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള സ്നേഹം ആദ്യം തുടങ്ങണ്ടത് അവനവനില്‍ നിന്നാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങള്‍ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്നില്ലേ? അല്ലെങ്കില്‍ മറ്റു കാര്യത്തിനായി. അതു കൊണ്ട് തന്നെ നിങ്ങള്‍ക്ക് ആരെയും സ്നേഹിക്കാനാകില്ല. സ്വന്തമായ ആവശ്യങ്ങളും ഇഷ്ടങ്ങളും മറ്റുള്ളവര്‍ക്കു വേണ്ടി നല്‍കാനാണ് നിങ്ങളുടെ വിധി.

പരസ്പരം പങ്കു വയ്‌ക്കുകയും കൊടുത്തുവാങ്ങുകയും ചെയ്യാന്‍ ആരംഭിക്കുന്നതോടെ സ്നേഹത്തിന്‍റെ മുഖം പലതായി മാറും. പ്രണയം, ഇഷ്ടം, കാമം, വാത്സല്യം സ്നേഹത്തിന്‍റെ വ്യത്യസ്തതകള്‍ അങ്ങനെ പോകുന്നു. സ്നേഹത്തിന്‍റെ മുഖങ്ങളില്‍ സൌഹൃദവും പ്രണയവും നേരിയ അതിര്‍ വരമ്പുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുകയാണ്.

എന്നാല്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കായി നീക്കി വയ്‌ക്കുന്ന കാര്യങ്ങള്‍ മോശമാണെന്നു കരുതരുത്. നിങ്ങള്‍ തനിച്ചല്ല എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രണയ കൂടാരത്തില്‍ ദശലക്ഷക്കണക്കിനു ആള്‍ക്കാരുണ്ടെന്നും മനസ്സിലാക്കുക.

സ്നേഹം എവിടെ തുടങ്ങണമെന്ന് അറിയില്ല. അതാണ് നിങ്ങളുടെ പ്രശ്‌നം. നിങ്ങളെ ചുറ്റി നില്‍ക്കുന്ന പ്രണയത്തിന്‍റെ സ്നേഹത്തിന്‍റെ എല്ലാവഴികളും തുറന്നു വയ്‌‌ക്കൂ. പ്രണയ വഴികളുടെ വട്ടത്തിനു നടുവില്‍ നിങ്ങള്‍ നില്‍ക്കുന്നതു കാണാം.
പ്രണയ വട്ടത്തിന്‍റെ കേന്ദ്രബിന്ദു നിങ്ങള്‍ തന്നെയാണ്. എല്ലാ വഴികളും നിങ്ങളിലാണ് തുടങ്ങുന്നത്.

ദിനം പ്രതി സ്വന്തമായി സ്നേഹിക്കാനുള്ള കരുത്ത് നേടിയെടുക്കൂ. അങ്ങനെ മറ്റുള്ളവരെയും സ്നേഹിക്കാന്‍ കരുത്തു നേടൂ. ഇതെല്ലാം നിങ്ങളിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ നിങ്ങളെ തന്നെ പ്രണയിച്ചു തുടങ്ങൂ. നിങ്ങളില്‍ നിന്നും തന്നെ തുടങ്ങട്ടെ. ഇത് ഒരിക്കലും സ്വാര്‍ത്ഥതയല്ല. മറിച്ച് നന്‍‌മകളിലേക്കുള്ള വാതിലാണ്.

വെബ്ദുനിയ വായിക്കുക