വിറ്റാമിനുകളുടെ അപര്യാപ്തത, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (19:46 IST)
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമിനുകള്‍ ശരിയായ അളവില്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ അപര്യാപ്തത പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ഇത്തരത്തില്‍ വിറ്റാമിനുകള്‍ കുറയുമ്പോള്‍ തന്നെ ശരീരം അതിന്റെ ലക്ഷണങ്ങളും കാണിച്ചു തരാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നമ്മുക്ക് ഭക്ഷണങ്ങളിലൂടെ നേരിട്ട് ലഭിക്കാത്ത വിറ്റാമിനാണ് വിറ്റാമിന്‍ ഡി വിമാറ്റാമിന്‍ ഡി ശരീരത്തില്‍ കുറയുകയാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ് അമിതമായ മുടികൊഴിച്ചിലും പല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയവും. 
 
വിറ്റാമിന്‍ B1 കുറയുന്നവരില്‍ ഓവര്‍ടെന്‍ഷന്‍ അനുഭവപ്പെടാറുണ്ട്. വിറ്റാമിന്‍ എ കുറഞ്ഞാല്‍ രാത്രിയില്‍ കാഴ്ച മങ്ങള്‍ ഉണ്ടാകാറുണ്ട്. വിറ്റാമിന്‍ ഇ കുറയുന്നവരില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതായി കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍