പ്രണയിക്കാം കരുതലോടെ...

IFMIFM
പ്രണയം പരിപാവനമായിരുന്ന കാലമൊക്കെ കഴിഞ്ഞെന്ന് പലയിടത്തും പരിദേവനങ്ങള്‍ ഉയരുമ്പോഴും പറ്റിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു കണക്കില്ല. പ്രണയത്തിനു കണ്ണില്ലെന്നാണ് പഴമക്കാര്‍ പറയാറ്. പ്രണയിക്കാം അല്‍പ്പം കരുതലോടെ.

കള്ളത്തരം തിരിച്ചറിയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരാളുടെ ശരീരഭാഷ പഠിക്കുക എന്നതാണ്. സംസാരിക്കുമ്പോള്‍ കണ്ണു തടവുക, മുടിയില്‍ വിരലോടിക്കുക തുടങ്ങി അസ്വസ്ഥത തോന്നിക്കുന്ന പെരുമാറ്റങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക. സംസാരത്തില്‍ കല്ലുകടി വന്നാല്‍ ഇവര്‍ പണിപ്പെട്ട് വിഷയം മാറ്റാന്‍ ശ്രമിക്കും.

അവരെ സംശയിക്കുന്നു എന്ന തോന്നലിനോട് ശക്തമാ‍യ പ്രതികരണമാകും കള്ളം പറയുന്നവരുടേത്. അങ്ങനെ വന്നാല്‍ പങ്കാളിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയോ നിലവിട്ടു സംസാരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. ജിവനില്ലാത്ത പുഞ്ചിരിയും സംസാരിക്കുമ്പോള്‍ വായുടെ അടുത്ത കയ്യെത്തിക്കുന്ന ശീലവും സൂക്ഷിക്കുക.

കണ്ണുകളില്‍ നോക്കി സംസാരിക്കുക. സംശയമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ആ നോട്ടം നിലനിര്‍ത്താന്‍ ശ്രമിക്കുക. കള്ളമാണ് പറയുന്നതെങ്കില്‍ കണ്ണിക് നിന്ന് നോട്ടം മാറ്റുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യും. സംസാരത്തില്‍ അനാവശ്യമായ നീട്ടലുകള്‍, ഇടക്കിടെ ഉം.., ആ.. തുടങ്ങിയ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക എന്നിവയും കള്ളത്തരത്തിന്‍റെ ലക്ഷണങ്ങളാണ്.

പങ്കാളിയെ സംശയമുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം. പഠിച്ച കള്ളന്മാരായാല്‍ ഇതൊന്നും കണ്ടില്ലെന്നും വരും. എന്തായാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന പഴമൊഴി മറക്കാതിരിക്കുക.

വെബ്ദുനിയ വായിക്കുക