ജ്യോതിഷപരമായി ലഗ്നത്തിന്റയും ലഗ്നാധിപന്റേയും കേന്ദ്രഭാവങ്ങളില്‍ വ്യാഴം ചന്ദ്രനോടുകൂടി നില്‍ക്കുമ്പോഴാണ് കേസരി യോഗം ഉണ്ടാകുന്നത്. ഈ യോഗമുള്ളവര്‍ക്ക് കൂടുതല്‍ സമ്പത്തും സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും. ഈ യോഗത്തിലുള്ളവര്‍ക്ക് ദീര്‍ഘായുസും ഉണ്ടാകും.