നിലവിളക്ക് കത്തിക്കുമ്പോള്‍ എത്ര തിരിയിട്ട് കത്തിക്കണം?

ശ്രീനു എസ്

ശനി, 24 ജൂലൈ 2021 (12:10 IST)
നിലവിളക്ക് കത്തിക്കുമ്പോള്‍ എത്രതിരിയാണ് ഇടേണ്ടതെന്ന കാര്യത്തില്‍ പലരും ആശങ്കപ്പെടാറുണ്ട്. ഒരു തിരിയിട്ട് വിളക്ക് കത്തിക്കുന്നത് രോഗത്തിന്റെ ലക്ഷണമായിട്ടാണ് കരുതുന്നത്. മൂന്നുതിരിയിട്ട് കത്തിക്കുന്നത് അലസതയുടെ ലക്ഷണമാണ്. കൂടാതെ നാലുതിരിയിട്ട് വിളക്ക് കത്തിക്കുന്നത് ദാരിദ്ര്യത്തിന്റെ സൂചനയാണ്. 
 
എന്നാല്‍ രണ്ടുതിരി കിഴക്കോട്ടും പടിഞ്ഞാറോട്ടും വച്ച് വിളക്ക് കത്തിക്കുന്നത് വളരെ നല്ലതെന്നാണ് വിശ്വാസം. കൂടാതെ അഞ്ചു തിരിയിട്ട് വിളക്കു കത്തിക്കുന്നതും ഉചിതമാണ്. എള്ളെണ്ണ കൊണ്ടാണ് വിളക്ക് കത്തിക്കേണ്ടത്. ഇതിലൂടെ ശനിയെ പ്രീതിപ്പെടുത്താന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍