സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ശനി, 24 ജൂലൈ 2021 (11:29 IST)
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ എക്‌സൈസ് വകുപ്പ് മാറ്റം വരുത്തി. ബാറുകള്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതലാണ് ബാറുകള്‍ രാവിലെ ഒന്‍പതിന് തുറക്കുക. നേരത്തെ രാവിലെ 11 മുതല്‍ രാത്രി ഏഴ് വരെയായിരുന്നു ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ രാവിലെ ഒന്‍പതിന് തുറന്ന് രാത്രി ഏഴിന് അടയ്ക്കും. ബിവറേജ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍