Plus One Allotment: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25 മുതല്‍, മറ്റന്നാള്‍ മുതല്‍ ആദ്യ അലോട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

ബുധന്‍, 3 ഓഗസ്റ്റ് 2022 (14:38 IST)
ഓഗസ്റ്റ് 25 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെയാണ് ആദ്യ അലോട്ട്‌മെന്റ്. ഓഗസ്റ്റ് 15 മുതല്‍ രണ്ടാം അലോട്ട്‌മെന്റ്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 22 ന് ആരംഭിക്കും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍