CBSE Result 2022:സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം: പ്രഖ്യാപിക്കുന്ന തീയതി,സമയം വെബ്സൈറ്റ് എന്നിവയറിയാം
വ്യാഴം, 21 ജൂലൈ 2022 (18:33 IST)
സിബിഎസ്ഇ പരീക്ഷാഫലം ജൂലായ് അവസാനവാരത്തോടെയെന്ന് കേന്ദ്രവിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഒന്ന്,രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടായിരിക്കും പ്രഖ്യാപിക്കുക.
ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. cbse.gov.in എന്ന വെബ്സൈറ്റിലാകും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുക. അപ്ഡേറ്റുകൾക്കായി വിദ്യാർഥികൾ പതിവായി വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.