സംഗീത രാജാവ് ബത്തൂക് ഭൈരവ്

WDWD
ലക്നൌ നഗരം, നഗരത്തിലെ തിരക്കേറിയ കന്‍സാര്‍ ബാഗില്‍ ബത്തൂക്ക് ഭൈരവ് എന്നൊരു ക്ഷേത്രമുണ്ട്. ബത്തൂക്ക് നാഥ് സംഗീതത്തിന്‍റെ രാജാവാണ് എന്നാണ് വിശ്വാസം.

ആഗ്രഹങ്ങള്‍ സഫലമാവാനും സംഗീതാഭ്യസനം തുടങ്ങിവയ്ക്കാനും ധാരാളം ഭക്തജനങ്ങള്‍ ഇവിടേക്ക് വരുന്നു. ലക്നൌവിലെ കഥക് ഖരാനയുടെ തുടക്കം ഇവിടെ നിന്നാണെന്നാണ് വിശ്വാസം. ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള ഭൈദവ മാസത്തിലെ ചിലങ്കയുടെ രാത്രി എന്നറിയപ്പെടുന്ന അവസാനത്തെ ഞായറാഴ്ച രാത്രിയാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുക.

WDWD
ഒട്ടേറെ ആളുകള്‍ ആ രാത്രി ഇവിടെ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങും. ബഥ്തൂക്ക് ഭൈവരവന്‍ സോമരസപ്രിയനാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് ഒട്ടേറെ ഭക്തജനങ്ങള്‍ ഈ ദേവന് മദ്യം വഴിപാടായി നല്‍കും.

കുറച്ചുകാലമായി മരാമത്ത് പണികള്‍ നടക്കുകയായിരുന്നു ഈ ക്ഷേത്രത്തില്‍. ഇത്തവണ ഭാദവ മാസത്തിലെ അവസാന ഞായറാഴ്ച ഒരു മേളയായി തന്നെ ആഘോഷം നടന്നു. 33 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്നൌവിലെ കഥക് ഖരാനയുടെ നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കാനായി.

ഈ മേള പതിവു മേളകളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുട്ടികള്‍ ആഹ്ലാദിക്കാന്‍ വരികയും ഭക്തന്‍‌മാരോടൊപ്പം സന്യാസികള്‍ എത്തുകയും മാത്രമല്ല ചെയ്യുന്നത്. പലതരത്തിലുള്ള മദ്യം ഭൈരവന് അര്‍പ്പിക്കുകയും അത് തീര്‍ത്ഥമെന്നോണം ഭക്തജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു.

നിങ്ങള്‍ക്കിവിടെ ഒട്ടേറെ നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കോട്ടുവായിട്ടു കിടക്കുന്നതും കാണാം. ബീന്‍ എന്ന നാദസ്വരത്തിന്‍റെ ഈണത്തിനനുസരിച്ച് നൃത്തം വയ്ക്കുന്ന നാഗങ്ങളേയും കാണാം.

WDWD
ബത്തൂക്ക് ഭൈവര ക്ഷേത്രത്തിന്‍റെ ചരിത്രത്തിന് 200 കൊല്ലം പഴക്കമുണ്ടെന്നാണ് യോഗേഷ് പ്രവീണ്‍ എന്ന ചരിത്രകാരന്‍ പറയുന്നത്. ആദ്യം ബാലഭൈരവന്‍റെ പ്രതിഷ്ഠയായിരുന്നു നടന്നത്. ബത്തൂക്ക് ഭൈവരവന്‍ അറിയപ്പെടുന്നത് രച്ചാപാല്‍ ഓഫ് ലക്ഷണ്‍പൂര്‍ (ലക്ഷ്മണ്‍പൂര്‍ എന്ന സ്ഥലത്തിന്‍റെ നിര്‍മ്മാതാവ് എന്നാണറിയപ്പെടുന്നത്).


WDWD
ജീവിത ദു:ഖങ്ങള്‍ മാറിക്കിട്ടാനും ശത്രുപീഢകള്‍ ഒഴിയാനും ആണ് ഈ ദേവനെ പൂജിക്കുന്നത്. ഇപ്പോഴത്തെ ബത്തൂക്ക് ഭൈരവ വിഗ്രഹത്തിന് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രത്തിനടുത്തുകൂടി ഗോമതി നദി ഒഴികിയിരുന്നുവത്രെ. ക്ഷേത്രത്തോടു തൊട്ടു തന്നെ ഒരു ശവപ്പറമ്പുമുണ്ട്.

ബല്‍‌റാം‌പൂരിലെ രാജാവാണ് ക്ഷേത്രം പുതുക്കിപ്പണിതത്. അലഹബാദ് ജില്ലയിലെ ഹാന്‍ഡിയ താലൂക്കില്‍ പെട്ട ഒരു മിശ്ര കുടുംബമാണ് കഥക്കിന്‍റെ അടിസ്ഥാനം ഇട്ടത്. ഈ ക്ഷേത്രത്തിനു തൊട്ടു പിറകിലായി കല്‍ക്കാ ബിന്ദാദിന്‍ കി ജ്യോതി എന്ന പേരില്‍ മറ്റൊരു ക്ഷേത്രവുമുണ്ട്. ഭൈരവ് പ്രസാദിന്‍റെയും കല്‍ക്കാ ബിന്ദാദിന്‍റെയും കുടുംബക്കാര്‍ കഥക്കിന്‍റെ ചിലങ്കകള്‍ ഇവിടെ വച്ചാണ് അണിഞ്ഞിരുന്നത്.

WDWD
ഇവരുടെ കൂട്ടത്തില്‍ രാം മോഹനും കൃഷ്ണ മോഹനും ഒക്കെയുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശം കഥക് നര്‍ത്തകരുടെ പുണ്യസ്ഥലമായി മാറി. അതുകൊണ്ട് ലക്നൌ ഖരാനയിലെ നര്‍ത്തകരുടെ ചിലങ്കകള്‍ കെട്ടുന്നത് ഇവിടെവച്ചായിത്തീര്‍ന്നു.

സൂര്‍ദാസിന്‍റെ കവിതയ്ക്കനുസൃതമായി ബ്രിജ്മഹാരാജ് നടത്തിയ കഥക് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കിനിന്നു. ശിഷ്യരുടെ കാലുകളില്‍ അദ്ദേഹം ചിലങ്കയണിയിച്ചു. ദമയന്തി ദേവിയേയും ഇവിടെ ആരാധിക്കുന്നുണ്ട്.

കല്‍ക്കാ ബിന്ദാദിന്‍ ജ്യോതി ഇപ്പോള്‍ മോശം അവസ്ഥയിലാണ്. സര്‍ക്കാരിനെക്കൊണ്ട് ഇത് പുനരുദ്ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ബ്രിജ് മഹാരാജ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ഗായകനായ കെ.എല്‍.സൈഗളും സിതാരദേവിയും ഇവിടെ കലാപ്രകടനങ്ങള്‍ നടത്തിയത് താന്‍ ഓര്‍ക്കുന്നുണ്ടെന്ന് ഇവിടത്തുകാരനായ കേണല്‍ വിഷ്ണുറാം ശ്രീവസ്തവ ഓര്‍മ്മിക്കുന്നു. ക്ഷേത്രത്തിന്‍റെ മാ‍നേജരായ ശ്യാം കിഷോറും ഭൈരവ് ഭഗവാന്‍ സംഗീത ദേവതയാണെന്ന് വിശ്വസിക്കുന്നു.

WDWD
അദ്ദേഹം എല്ലാ ദിവസവും മദ്യം നല്‍കാറുണ്ട്. ഇതിഹാസങ്ങളായ കിഷന്‍ മഹാരാജ്, ബിസ്മില്ലാ ഖാന്‍, ഹരിപ്രസാദ് ചൌരസ്യ, ബഫാത്തി മഹാരാജ് എന്നിവരും ഇവിടെ പ്രാര്‍ത്ഥിക്കാനായി മുമ്പ് എത്തിയിട്ടുണ്ട്.