മണ്ഡലകാല തീര്‍ത്ഥാടനം: വാര്‍ത്താ വിനിമയ സേവനങ്ങള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 നവം‌ബര്‍ 2023 (09:52 IST)
മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വാര്‍ത്താ വിനിമയ സേവനങ്ങള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍. സന്നിധാനത്തേക്കുള്ള പ്രധാന തീര്‍ത്ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് പൂര്‍ണമായും ലഭിക്കുന്നത് 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിരിക്കുന്നത്.
 
പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍