ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ജനുവരി 2023 (15:12 IST)
ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് അവസരം. സ്വകാര്യമേഖലയില്‍ നിന്നും കേന്ദ്ര ക്വാട്ടയില്‍ നിന്നും 175000 പേരാണ് ഇന്ത്യയില്‍ നിന്നുമാത്രം തീര്‍ത്ഥാടനത്തിനെത്തുന്നത്. 
 
ഇന്ത്യയടക്കമുള്ള 53 രാജ്യങ്ങളുമായുള്ള കരാര്‍ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലം ഒപ്പുവച്ചു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനാലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍