മുഹറം

മുഹറം


ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറത്തിലെ പത്താം ദിവസമാണ് മുഹറം വ്രതം. മുസ്ളീംങ്ങള്‍ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു.

ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ഠിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വാസം. ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മൂസാ നബി മോചിപ്പിച്ച് കൊണ്ടുവരികയും പിന്‍തുടര്‍ന്ന ഫറവോയും പടയാളികളും ചെങ്കടലില്‍ മുങ്ങി മരിക്കുകയും ചെയ്ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്.

എ.ഡി. 680ല്‍ പ്രവാചകന്‍റെ ചെറുമകന്‍ ഇന്‍സ്മാന്‍ ഹുസൈന്‍ കേരബാലയില്‍ അരുംകൊല ചെയ്യപ്പെട്ടതും ഈ ദിനത്തിലായിരിന്നു.വിശുദ്ധമാസമായ മുഹറത്തിലെ പത്താം ദിനം "അഷൂര' എന്നറിയപ്പെടുന്നു. കലണ്ടറിലെ ഏറ്റവും പ്രധാനമായ ദിവസങ്ങളിലൊന്നാണിത്.

മുഹറം വ്രതാനുഷ്ഠാനം മുന്‍കാലപാപങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിശ്വാസം. പത്തിന് വ്രതമനുഷ്ഠിക്കുന്ന അമുസ്ളിങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒന്‍പതിനോ പതിനൊന്നിനോ കൂടി വ്രതമെടുക്കണമെന്നാണ് അനുശാസനം. അഷൂര ദിനത്തില്‍ കുടുംബത്തിന് വേണ്ടി കൂടുതല്‍ ചെയ്യുക എന്നാണ് പ്രവാചകന്‍റെ ഉപേദശം.

മുഹറം 10 ഈദ് ആയി കണക്കാക്കുന്നവരുമുണ്ട്. സുറുമയെഴുതിയും പുതുവസ്ത്രങ്ങളണിഞ്ഞും വിശിഷ്ട വിഭാഗങ്ങള്‍ ഒരുക്കിയും അവര്‍ അത് ആഘോഷിക്കുന്നു. എന്നാല്‍ ഇതിന് ആധികാരികതയില്ല.

മുഹറാം മാസം അശുഭകരമാണെന്നും വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ ഈ മാസത്തില്‍ പാടില്ലെന്നുമുള്ള വിശ്വാസം പ്രവാചകന്‍റെ ഉപദേശങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വെബ്ദുനിയ വായിക്കുക