കൊല്ലം,23/സപ്തം/2003 സദ്ഗുരു മാതാമൃതാനന്ദമയിയുടെ സുവര്‍ണ്ണജയന്തി ആഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ 24ന് തിരിതെളിയും. കൊല്ലം ജില്ലയിലുളള വളളിക്കാവിനടുത്ത് പറയക്കടവ് എന്ന കായലോര ഗ്രാമത്തില്‍ 1953 സെപ് തംബര്‍ 27 ന് അമൃതാനന്ദമയി ജനിച്ചത്.
വിശ്വപ്രേമത്തിന്‍റെ ലയമാധുര്യം ലോകശാന്തിയ്ക്ക് എന്ന സന്ദേശവുമായി അമൃതവര്‍ഷം 50 എന്നു പേരിട്ടിരിയ്ക്കുന്ന ജയന്തി അഘോഷങ്ങള്‍ കൊച്ചിയിലെ കല്ലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുന്നത് ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയാണ്.
നാലു ദിവസമായി നടക്കുന്ന വിവിധപരിപാടികള്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ്ങ് ഷെഖാവത്ത്, കേരള മുഖ്യമന്ത്രി എ.കെ.ആന്‍റണി എന്നിവര്‍ പങ്കെടുക്കും.
സുപ്രസിദ്ധ കലാകാരന്മാര്‍ വരച്ച 126 ചിത്രങ്ങളുടെ പ്രദര്‍ശനം, അമ്മയുടെ ജീവിതത്തേയും കാരുണ്യപ്രവര്‍ത്തനങ്ങളേയും ചിത്രീകരിക്കുന്ന പ്രദര്‍ശനം, അമൃത വിശ്വവിദ്യാപീഠവും അമൃത ഹോസ്പിറ്റലും തയാറാക്കിയ പ്രദര്‍ശനം എന്നിവയും അമൃതവര്‍ഷം 50ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലേക്ക് വന്നു പോകുന്നതിനും പ്രത്യേക വാഹന സൗകര്യങ്ങളും കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയ്ക്കെത്തുന്നവര്‍ക്ക് ആശ്രമ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. യാത്രസൗകര്യവും ഭക്ഷണവും സൗജന്യമാണ്.
കാര്യ പരിപാടികള്‍
2003 സെപ്തംബര്‍ 24 (ബുധനാഴ്ച)
6.55 സര്‍വമത പ്രാര്‍ത്ഥന, ധ്വജാരോഹണം - മാധ്വാചാര്യ വിശ്വേശതീര്‍ത്ഥസ്വാമികള്‍ 7.30 ഡോ.എല്‍.സുബ്രഹ്മണ്യത്തിന്‍റെയും കവിതാസുബ്രഹ്മണ്യത്തിന്‍റെയും സംഗീതാവതരണം. 9.00 ശങ്കരാചാര്യ രാഘവേശ്വര ഭാരതി സ്വാമികള്‍, വിശ്വേശതീര്‍ത്ഥ സ്വാമികള്‍, സ്വാമി ഗൗതമാനന്ദജി മഹാരാജ്, ഡോ.സലേഹ മഹമൂദ് അബദിന്‍, റവ. ഡോ.ജോവന്‍ ബ്രൗണ്‍ കാബെല്‍ 12 റവ. തക്കെഡഹക്കുസായി, സിറില്‍ മാര്‍ ബസേലിയോസ്, റബ്ബി ലീ നോവിക്ക്, സാധ്വി സാമനി കേ ജ്യാതിപ്രജ്ഞ, റവ. ഡോ.ഐപ്പ് ജോസഫ്, ബാവ ജെയിന്‍, പി.പരമേശ്വരന്‍ തുടങ്ങിയ സന്യാസി വര്യന്മാരും മത ആദ്ധ്യാത്മിക രംഗത്തെ പ്രഗല്‍ഭരായ മാര്‍"ദര്‍ശികളും സമ്മേളിക്കുന്ന സത്സംഗം.
അമ്മയുടെ ദിവ്യ സാന്നിദ്ധ്യത്തില്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി അമൃതവര്‍ഷം 50 ന്‍റെ ഉദ്ഘാടനവും സുവര്‍ണ്ണ ജയന്തി സ്മരണികയുടെ പ്രകാശനവും നിര്‍വഹിക്കുന്നു.
4 എ.കെ.ആന്‍റണി (കേരള മുഖ്യമന്ത്രി), രവിശങ്കര്‍ പ്രസാദ് (കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി), കെ.എം.മാണി (നിയമ റവന്യൂ മന്ത്രി), ലാരി പ്രെസ്ലര്‍ (മുന്‍ അമേരിക്കന്‍ സെനറ്റര്‍), സെനറ്റര്‍ ഡാതുക്ക് കേയ്വിയസ് (മലേഷ്യ), അലന്‍ ഗാനു (മൗറീഷ്യസ്), യാന്‍ ക്വുനന്‍ (ഫ്രാന്‍സ്) എന്നീ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു.
6 അമ്മയെക്കുറിച്ച് ഡോ.വിജയ് പി.ഭട്കര്‍ (ഭാരതത്തില്‍ ഇദം പ്രഥമമായി നിര്‍മ്മിച്ച പരം 10000 സൂപ്പര്‍ കംപ്യൂട്ടറിന്‍റെ ഉപജ്ഞാതാവും ശില്‍പ്പിയും) നടത്തുന്ന പ്രഭാഷണം.
9.30 കുമാരി ലിന്‍ഡ എവന്‍സും, മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന കലാ സാംസ്കാരിക വിരുന്നില്‍, പദ്മഭൂശഷണ്‍ ഡോ.പദ്മാ സുബ്രഹ്മണ്യം, ലോണ്‍ഡുഭ് (പരമ്പരാഗത ഐറിഷ് സംഗീതം), കാര്‍വയലന്‍സ് (സ്പെയിന്‍ നാട്ടിലെ നൃത്തവും ഭജനയും), കോക്കിരിക്കോയും കണ്ണമ്മായിയും (ജപ്പാനിലെ നാടോടി നൃത്തം), ഡോ.എല്‍.സുബ്രഹ്മണ്യവും, കവിതാ സുബ്രഹ്മണ്യവും ഒരുക്കുന്ന വിഭവങ്ങള്‍)
2003 സെപ്തംബര്‍ 25 (വ്യാഴാഴ്ച)
8.30 അന്താരാഷ്ട്ര വനിതകളുടെ ഒരു ഉദ്യമം - ഉദ്ഘാടനം കുമാരി യോളണ്ടാ കിംഗ്. അദ്ധ്യക്ഷ - രാജ്യസഭ ഉപാദ്ധ്യക്ഷ ഡോ.നജ്മാ ഹെപ്തുള്ള. ആധുനിക സമുദായത്തില്‍ വനിതകള്‍ക്കു ശക്തി പകരേണ്ട മാര്‍"ങ്ങളെക്കുറിച്ച് ഈ സമ്മേളനം അന്വേഷിക്കും. ദേനാ മെറിയം, ഡോ.കെ.എസ്.ഫാത്തിമാ ബീവി, സ്വാമിനി നിരഞ്ജനാനന്ദ, ഡോ.കപിലാ വാത്സ്യായന്‍, മൃദുലാ സിന്‍ഹ, ഡോ. സലേഹ മഹ് മൂദ് അബദിന്‍, ഡോ.പൂര്‍ണ്ണീമാ അദ്വാനി, പ്രൊഫ.മംഗളം ശ്രീനിവാസന്‍, ജോസഫ് പുലിക്കുന്നേല്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കുന്നു.
5.45 അമ്മയും അമ്മയുടെ നിയോഗവും എന്ന വിഷയത്തെക്കുറിച്ച് ഡോ.മുരളീ മനോഹര്‍ ജോഷി (കേന്ദ്ര മാനവ വിഭവ വികസന മന്ത്രി) യുടെ പ്രഭാഷണം.
9.30 പ്രശസ്ത നൃത്ത സംഗീത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സാംസ്കാരിക വിരുന്നില്‍ പങ്കെടുക്കുന്നവര്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ദിവ്യാ ഉണ്ണി, കാവ്യാ മാധവന്‍, നവ്യാ നായര്‍, സുജാ കാര്‍ത്തിക, ദേവീ ചന്ദന എന്നിവര്‍ക്കു പുറമേ മെക്സിക്കോവില്‍ നിന്നുള്ള തേവാ നര്‍ത്തകരും, ജപ്പാനിലെ സൗബുഗന്‍ എന്ന നാടോടിനൃത്ത കലാകാരന്‍മാരും.
2003 സെപ്തംബര്‍ 26 (വെള്ളി)
8.30 യുവജന സമ്മേളനം ഉദ്ഘാടനം - കുകി ഗാല്‍മാനും ശങ്കര്‍ മഹാദേവനും.
8.30 അമ്മയുടെ ദിവ്യസാന്നിദ്ധ്യത്തില്‍ രാഷ്ട്രപതി, ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അദ്ധ്യക്ഷത വഹിക്കുന്ന ലോകവ്യവസായ പ്രമുഖരുടെ ഉച്ചകോടി സമ്മേളനം..
12 കേന്ദ്രമന്ത്രി സുഷമാ സ്വരാജ് (കുടുംബ ക്ഷേമവകുപ്പ്), കര്‍ണ്ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.
2 ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വമുള്ള 191 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അവരവരുടെ ദേശീയ പതാകകളം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, സപ്ത സാഗരങ്ങളില്‍ നിന്നും ഭാരതത്തിലെ സപ്ത പുണ്യനദികളില്‍ നിന്നും ശേഖരിച്ച തീര്‍ത്ഥജലം ഒന്നിച്ചു യോജിപ്പിച്ചുകൊണ്ട്, മനുഷ്യമഹത്വം ദിവ്യപ്രേമത്തില്‍ ഒന്നുചേരുന്നുവെന്നു സൂചിപ്പിക്കുന്ന ചടങ്ങും.
4 രാഷ്ട്രപതിയും അമ്മയും 1,00,000 യുവാക്കളെ മുന്‍നിര്‍ത്തി സമൂലമായ ആദ്ധ്യാത്മിക പരിവര്‍ത്തനത്തിന്‍റെയും അന്തര്‍ദേശീയമായ ഉത്ഗ്രഥനത്തിന്‍റെയും അനിവാര്യതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് രാഷ്ട്രത്തിനു നല്‍കുന്ന ആഹ്വാനം. ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ.ആന്‍റണിയും സന്നിഹിതനായിരിക്കും.
6.30 മുകേഷ് അംബാനി, ഡോ.വംഗാരി മാതായി, ഹാന്നേ സ്ട്രോംഗ്, സബീര്‍ ഭാട്ടിയ, ബി.വി.ജഗദീഷ്, പദ്മശ്രീ മമ്മൂട്ടി, ജാക്കി ഷെറോഫ്, ഡോ.ശ്രീകാന്ത് ജിഝ്കര്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങള്‍.
9.30 സാംസ്കാരിക പരിപാടികള്‍ : ചൈനയിലെ സിംഹ നൃത്തം, കാമറൂണ്‍ - ഐവറി കോസ്റ്റില്‍ നിന്നുള്ള ആദ്ധ്യാത്മിക സംഗീതം, പെറുവില്‍ നിന്നുള്ള പരമ്പരാഗത ഇന്‍കാ നൃത്തം, ശങ്കര്‍ മഹാദേവന്‍റെ ഭക്തി സംഗീതം.
2003 സെപ്തംബര്‍ 27 ശനിയാഴ്ച
6.30 ജഗ്ജിത്ത് സിങ്ങും സംഘവും അവതരിപ്പിക്കുന്ന ഭജന
9.00 അമ്മയുടെ പാദപൂജയും ജന്മദിന സന്ദേശവും
10.45 ഭാരതീയ സാംസ്കാരത്തിനും വേദ പാരമ്പര്യത്തിനും നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് നല്‍കുന്ന അമൃതകീര്‍ത്തി ദേശീയ പുരസ്കാരദാനം. ബഹു.ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ്ങ് ഷേഖാവത്ത് നിര്‍വഹിക്കുന്നു.
അമൃതകീര്‍ത്തി സംസ്ഥാനതല പുരസ്കാരദാനം.
പ്രത്യേക കവറിന്‍റെ പ്രകാശനം - തിരുനാവുക്കരശര്‍ (കേന്ദ്ര സഹമന്ത്രി കമ്മ്യൂണിക്കേഷന്‍ ഇന്ഫര്‍മേഷന്‍ ടെക്നോളജി). മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.
സാമ്പത്തികമായി ദുര്‍ബ്ബലരായ 108 വധൂവരന്മാര്‍ക്ക് അമ്മയുടെ സാന്നിദ്ധ്യത്തില്‍ സൗജന്യ സമൂഹവിവാഹം. ദേശീയതലത്തില്‍ നടത്തിയ ഉപന്യാസമത്സര വിജയികളായ വിദ്യാര്‍ത്ഥികല്‍ക്കായി മൊത്തം 5,00,000 രൂപയുടെ സമ്മാനദാനം.
മാതാ അമൃതാനന്ദമയീ മഠത്തിന്‍റെ ഭാവി സേവന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
പാവങ്ങള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുന്നതിനായൈ രൂപീകൃതമായ 1008 അഭിഭാഷകരടങ്ങിയ ദേശീയ നിയമ സഹായവേദി.
അഗതി മന്ദിരങ്ങളും വൃദ്ധജങ്ങളും
25000 അന്ധന്‍മാര്‍ക്ക് നേത്രദാനം ചെയ്യാനുള്ള അമ്മയുടെ മക്കളുടെയും ആരാധകരുടെയും പ്രതിജ്ഞ.
കലാപരിപാടികള്‍ : പി.ജയചന്ദ്രനും, രാധികാതിലകും അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങള്‍, ഓസ്ട്രലിയന്‍ പരമ്പരാഗത നൃത്തങ്ങള്‍, പണ്ഡിറ്റ് ദേബു ചൗധരിയുടെ സിത്താര്‍ കച്ചേരി, ലാല്‍ഗുഡി ജയറാമിന്‍റെ വയലിന്‍ കച്ചേരി.