അപരാഹ്നവും ചിത്തിര, വിശാഖം, കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നാളുകളും മേടം, മകരം, തുലാം എന്നീ രാശികളും രാത്രി സമയത്തെ മൂന്നായി ഭാഗിച്ചതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ചൊവ്വ, ശനി ആഴ്ചകളും പന്ത്രണ്ടാമിടത്ത് ഏതെങ്കിലും ഗ്രഹങ്ങളും അഷ്ടമത്തില്‍ ചൊവ്വായും ജന്മ നക്ഷത്രവും വര്‍ജ്ജിക്കേണ്ടതാണ്.
പേരിടീല്‍ പന്ത്രണ്ടാം ദിവസം നടത്തണമെന്നുള്ളത് ക്ഷത്രിയര്‍ക്കും ബാധകമാണ്. ബ്രാഹ്മണര്‍ക്ക് പതിനൊന്നാം ദിവസവും നാമകരണം ചെയ്യാം. എന്തായാലും പതിമൂന്നാം ദിവസം ആര്‍ക്കും ശുഭമല്ല. കര്‍ക്കിടകം രാശി മധ്യമമായി എടുക്കാമെങ്കിലും നാമകരണത്തിന് പൊതുവെ ചരരാശികള്‍ ഉത്തമമല്ല. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നതും ശുഭമല്ല.