സദ്ഗുരു വചനങ്ങള്‍

തിങ്കള്‍, 17 ഒക്‌ടോബര്‍ 2011 (20:16 IST)
PRO
ഭക്തി ഒരു സാമാന്യ സങ്കല്‍പ്പമല്ല, നിശ്ചിതമായ രീതിയിലുള്ള ഒരു ആശയസംഹിതയല്ല, പ്രത്യേക രീതിയിലുള്ള ഒരു പ്രവര്‍ത്തനവും അല്ല. അത്‌ ലയനത്തിന്‍റെ പ്രതിനിധിയാണ്‌ - സദ്ഗുരു

PRO
യുക്തിചിന്ത, വികാസം പ്രാപിക്കാത്ത അവസ്ഥയിലാണെങ്കില്‍ അത്‌ ഭീകരമായ ഒരു കാര്യമാണ്‌. നിങ്ങള്‍ യുക്തിചിന്തയെ ശുദ്ധീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ മോക്ഷത്തിലേക്കുള്ള പാതയാകാന്‍ അതിന്‌ കഴിയും - സദ്ഗുരു

PRO
നിര്‍ബന്ധിതമായി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും സ്വയം തിരഞ്ഞെടുക്കാവുന്ന അവസ്ഥയിലേക്ക്‌ മാറുന്നത്‌ പരിണാമമാണ്‌. എന്നാ‍ല്‍ സ്വയം തിരഞ്ഞെടുക്കാവുന്ന അവസ്ഥയില്‍നിന്നും തിരഞ്ഞെടുക്കുക എന്ന ആവശ്യം തന്നെ‍ ഇല്ലാതാകുന്ന അവസ്ഥയിലേക്ക്‌ മാറുമ്പോള്‍ അത്‌ വിപ്ലവമാകുന്നു - സദ്ഗുരു

PRO
ശാരീരികമായും മാനസികമായും ആത്മീയമായും എല്ലാം നിങ്ങള്‍ക്കുള്ളില്‍ത്തന്നെ‍ പരിപൂര്‍ണ്ണത അനുഭവപ്പെടുമ്പോള്‍ ആരോഗ്യകരമായ അവസ്ഥയിലാണ്‌ നിങ്ങള്‍. ഇത്‌ ഒട്ടും അകലത്തല്ല, അകത്തുതന്നെയാണ്‌ - സദ്ഗുരു

PRO
അതിരേതുമില്ലാത്ത അവസ്ഥയിലേക്ക്‌ വിടരുവാന്‍, നിങ്ങള്‍ നിങ്ങളെത്തെ‍ അനുവദിക്കാത്തിടത്തോളം നിങ്ങള്‍ സംതൃപ്തരാകരുത്‌, അസംതൃപ്തിയാല്‍ നീറിക്കൊണ്ടിരിക്കണം - സദ്ഗുരു

PRO
ധ്യാനം എന്നാ‍ല്‍ ജീവിതത്തിലെ ഓരോ ക്ഷണത്തിലും ചിരി വരുത്തി പല്ലിളിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച്‌ അസ്ഥികളെ പുഞ്ചിരിക്കുവാന്‍ പരിശീലിപ്പിക്കുക എന്നാണ്‌ അര്‍ത്ഥമാക്കുത്‌ - സദ്ഗുരു

PRO
അവജ്ഞ, കോപം, വെറുപ്പ്‌ തുടങ്ങിയവ വിഷമാണ്‌. നിങ്ങള്‍ ഇത്തരം വിഷം കുടിച്ച്‌ തന്മൂലം മറ്റാരെങ്കിലും മരിക്കും എന്ന്‌ പ്രതീക്ഷിക്കുന്നു‍. ജീവിതം ഒരിക്കലും അത്തരത്തില്‍ സംഭവിക്കില്ല - സദ്ഗുരു

PRO
നിങ്ങള്‍ എന്തെങ്കിലും തീവ്രമായി പിന്തുടരേണ്ടതില്ല. സ്വയമേവ നിങ്ങള്‍ വളരെ തീവ്രതയുള്ള ആളായിത്തീരുകയാണ്‌ വേണ്ടത്‌ - സദ്ഗുരു

PRO
ഈ ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി നമുക്കുചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം, മനുഷ്യന്‍ പ്രത്യുല്‍പാദനം കുറയ്ക്കുക എതാണ്‌ - സദ്ഗുരു

PRO
പരമാനന്ദത്തില്‍ ആകുക എന്നത്‌ ഏവര്‍ക്കും സാധ്യമാണ്‌, മനുഷ്യന്‍ എന്ന സംവിധാനം എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുതെന്ന് അല്‍പം ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ - സദ്ഗുരു

PRO
നമ്മള്‍ യോഗ എന്നു‍ വിളിക്കുന്നത്‌ നിങ്ങളുടെ പ്രാണശക്തിയെ നിര്‍ബന്ധിതമായല്ലാതെ സ്വന്തം ഇച്ഛയ്ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ സജ്ജമാക്കുന്ന സാങ്കേതിക വിദ്യയെയാണ്‌ - സദ്ഗുരു

PRO
നിങ്ങളെന്താണോ ചെയ്യുന്നത്‌ അതില്‍ നിങ്ങളെത്തെ‍ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍ മാത്രമെ അര്‍ത്ഥവത്തായ ചിലത്‌ ഈ ലോകത്തില്‍ ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്കു കഴിയൂ - സദ്ഗുരു

PRO
എല്ലാ ജീവജാലങ്ങളിലുംവച്ച്‌ മനുഷൃനുമാത്രമേ ഭൗതികതക്ക്‌ അതീതമായത്‌ അന്വേഷിക്കാനും കണ്ടെത്താനും കഴിയൂ - സദ്ഗുരു

PRO
സ്നേഹം, ഭൂതദയ, സമാധാനം തുടങ്ങിയവ ഉള്ള ആളായിത്തീരുവാന്‍ ആത്മീയമായ പഠനത്തിന്‍റെയോ പരിശീലനത്തിന്റേയോ ആവശ്യമില്ല, ലളിതവിവേകം മാത്രം മതി - സദ്ഗുരു

PRO
ജീവന്‍ തുടിക്കുന്ന നിങ്ങളാണ്‌ ഏറ്റവും മഹത്തായ വേദഗ്രന്ഥം. ജീവിതത്തെക്കുറിച്ച്‌ അറിയേണ്ടതെല്ലാം ഇതിലുണ്ട്‌ - സദ്ഗുരു

PRO
പുണ്യവും പാപവും ഒരേകാര്യം രണ്ടു വ്യത്യസ്ത രീതികളില്‍ ചെയ്യുന്നത് മാത്രമാണ്‌. ജീവിതത്തിലെ ഓരോ കാര്യവും ഓരോ ശ്വാസവും പരമ പവിത്രമോ പാപ പങ്കിലമോ ആക്കിത്തീര്‍ക്കാന്‍ കഴിയും - സദ്ഗുരു

വെബ്ദുനിയ വായിക്കുക