വ്രത വിശുദ്ധനായ പരുമല തിരുമേനി

PROPRO
ഇന്ന് പരുമല തിരുമേനിയുടെ തിരുനാള്‍ ഒരാഴ്ചയായി നടക്കുന്ന പരുമല തീര്‍ഥാടനം നവംബര്‍ 3 ന് സമാപിക്കും.1947 നവംബര്‍ 2 നാണ്പരുമല മാര്‍ ഗ്രിഗോറിയസ്‌ തിരുമേനിയെ മലങ്കര സഭ വിശുദ്ധനായി പ്രഖ്യാപിച്ചത്‌ .

അന്നു മുതല്‍ നവംബര്‍ രണ്ട് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളായി കൊണ്ടാടുന്നു.തിരുമേനി കാലം ചെയ്തിട്ട് 106 വര്‍ഷവും,വിശുദ്ധനായിട്ട് 61 വര്‍ഷവും ആവുകയാണ് ഇന്ന്.

1902 നവംബര്‍ 2 ന്‌ ഞായറാഴ്‌ച അദ്ദേഹം കന്തീലാ ശുശ്രൂഷ സ്വീകരിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു കൊണ്ടു.അന്നുരാത്രി- നവംബര്‍ 3ന്‌ വെളുപ്പിന്‌- ഒരു മണിക്ക്‌ കാലം ചെയ്‌തു.

നവംബര്‍ 4ന്‌ ചൊവ്വാഴ്‌ച മുറിമറ്റത്ത്‌ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പരുമല പള്ളിയില്‍ തിരുമേനിയെ കബറടക്കി.

പത്തനംതിട്ടയിലെ മാന്നാറിനു സമീപം, പമ്പാനദിക്കരയിലുള്ള പ്രദേശമാണ് പരുമല. വ്രതശുദ്ധനും തേജസ്വിയുമായ സന്യാസിവര്യനായിരുന്നു പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയസ്‌ എന്ന പരുമല തിരുമേനി.

പ്രാര്‍ത്ഥനയിലൂടെ ആത്മജ്ഞാനം നേടിയ അദ്ദേഹം കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിലും ആധ്യാത്മിക മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു; അവിടെയെല്ലാം കാലികമാ‍ാ മാറ്റം വരുത്തുകയും ചെയ്തു.

ഭദ്രാസന ഭരണം, അജപാലന ശുശ്രൂഷ, ദൈവിക പരിശീലനം എന്നിങ്ങനെ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചു പോന്നു. ഇടവക ഭദ്രാസന ഭരണത്തേക്കാള്‍ ഏകാന്തതക്കും ധ്യാനത്തിനും മൗനത്തിനും പ്രാധാന്യം കല്‍പ്പിച്ച അദ്ദേഹം ഏകാന്ത സന്ന്യാസിയാകാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു




PROPRO
പരുമല തിരുമേനിയുടെ ജീവിതയാത്ര

ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയസ്‌ 1848 ജൂണ്‍ 15ന്‌ എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും ഇളയ മകനായിരുന്നു

കൊച്ചയ്പോര എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ പേര്‌.രണ്ട്‌ വയസ്സ്‌ തികയും മുമ്പേ അമ്മ മരിച്ചു . മൂത്ത സഹോദരി മറിയയുടെ ഉസംരക്ഷണത്തില്‍ വളര്‍ന്നു

അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം ആരംഭിച്ചു.അച്ഛന്‍റെ സഹോദരന്‍ പള്ളിത്തട്ട ഗീവര്‍ഗീസ്‌ മല്‍പ്പാന്‍റെ കീഴില്‍ സുറിയാനിയില്‍ പാണ്ഡിത്യം നേടി.

1857 സെപ്‌തംബര്‍ 26-ന്‌ ഒന്‍പതാമത്തെ വയസ്സില്‍ കരിങ്ങാശ്ര പള്ളിയില്‍ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസിയോസില്‍ നിന്ന്‌ കൊറൂയോ പട്ടം ഏറ്റുവാങ്ങി.

1864ല്‍ ശംശോനാ പട്ടവും കശ്ശീശാ പട്ടവുമേറ്റു വാങ്ങുകയും പിന്നീട്‌ കോര്‍ എപ്പിസ്കോപ്പആവുകയും ചെയ്‌തു.


1872 ഏപ്രില്‍ 7ന്‌ ഗീവര്‍ഗീസ്‌ കത്തനാര്‍ക്ക്‌ റമ്പാന്‍ സ്ഥാനം നല്‍കി


1875-77 കാലഘട്ടങ്ങളില്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ പത്രോസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ സെക്രട്ടറിയായി നിയമിച്ചു.

റമ്പാന്‍റെ ദൈവഭക്‌തിയിലും സുറിയാനിയിലുള്ള പാണ്ഡിത്യത്തിലും ജീവിത വിശുദ്ധിയിലും ആകൃഷ്ടനായ പത്രോസ്‌ തൃതീയന്‍ 1876- ഡിസംബര്‍ 10ന്‌ വടക്കന്‍ പറവൂര്‍ മാര്‍തോമന്‍ പള്ളിയില്‍ വെച്ച്‌ ''ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രിഗോറിയസ്‌"" എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു.

1877 മെയ്‌ 5ന്‌ നിരണം ഭദ്രാസനത്തിന്‍റെ 22 പള്ളികളുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.

1884-1902വരെ തുമ്പമണ്‍ ഭദ്രാസനത്തിന്‍റെയും 1902 ല്‍ കൊല്ലം ഭദ്രാസനത്തിന്‍റെയും ചുമതല വഹിച്ചു.
1902വംബര്‍ 3ന്‌ വെളുപ്പിന്‌ ഒരു മണിക്ക്‌ കാലം ചെയ്‌തു.