നിത്യാനന്ദയുടെ പുണ്യപ്രവൃത്തി, രഞ്ജിതയുടെ സിനിമ!

വെള്ളി, 18 മെയ് 2012 (20:15 IST)
PRO
നിത്യാനന്ദ, രഞ്ജിത എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആ പഴയ കഥകളൊക്കെ മനസിലേക്ക് ഓടിയെത്തുന്നുണ്ടോ? എങ്കില്‍ അതെല്ലാം മറക്കാന്‍ രഞ്ജിത ഒരു മറുമരുന്നുമായി എത്തുന്നു. നിത്യാനന്ദയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യുകയാണ് രഞ്ജിത.

സ്വാമിയുടെ പുണ്യപ്രവൃത്തികള്‍ വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തിയിട്ടില്ലെന്നും അത് ഈ ഡോക്യുമെന്‍ററിയിലൂടെ പുറത്തു കൊണ്ടുവരുമെന്നുമാണ് രഞ്ജിത പറയുന്നത്.

നിത്യാനന്ദ സമൂഹത്തില്‍ ചെയ്ത നല്ല കാര്യങ്ങളും അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് നിത്യാനന്ദയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളും ഈ ഡോക്യുമെന്‍ററിയില്‍ ഉണ്ടാകുമെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത വ്യക്തമാക്കുന്നത്. താന്‍ ഇപ്പോഴും നിത്യാനന്ദയുടെ കടുത്ത ഭക്തയാണെന്നും രഞ്ജിത പറയുന്നു.

“ഹിന്ദുയിസത്തെ നയിക്കാന്‍ ഏറ്റവും പ്രാപ്തനായ വ്യക്തി നിത്യാനന്ദയാണ്. വളരെക്കുറച്ചുകാലം കൊണ്ട് കോടിക്കണക്കിന് ഭക്തരെയാണ് അദ്ദേഹം സൃഷ്ടിച്ചത്. അവരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എനിക്ക് അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ പ്രത്യേക പരിഗണനകളൊന്നുമില്ല. അവിടെ ഒരു സാധാരണ വോളന്‍റിയര്‍ മാത്രമാണ് ഞാന്‍” - രഞ്ജിത പറയുന്നു.

വെബ്ദുനിയ വായിക്കുക