ഗുരുവായൂരപ്പന് ഭക്തയുടെ വക ഫ്ലാറ്റ്

ബുധന്‍, 22 ഓഗസ്റ്റ് 2012 (12:16 IST)
PRO
PRO
ഗുരുവായൂരപ്പന് ഈ ഓണനാളില്‍ വ്യത്യസ്തമായ ഒരു വഴിപാട്. ഒരു ഭക്തയുടെ വക ഫ്ലാറ്റ് ആണ് ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയത്.

എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ എം പി മൈത്രിയാണു കണ്ണന് ഫ്ലാറ്റ് സമര്‍പ്പിച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍, സ്റ്റെര്‍ലിംഗ് ജ്യോതി അപ്പാര്‍ട്ട്മെന്‍റിലെ എ-5 ഫ്ലാറ്റാണിത്.

ചൊവ്വാഴ്ചയായിരുന്നു സമര്‍പ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഫ്ലാറ്റിന്റെ രേഖകള്‍ കൈമാറി.

വെബ്ദുനിയ വായിക്കുക