ഖുറാനിലെ ചെടികള്‍

എല്ലാ മതഗ്രന്ഥങ്ങളിലും ദിവ്യമോ ഉപയോഗ യോഗ്യമോ ആയ ചെടികളെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇതില്‍ പഴങ്ങളും ഇലകളും എല്ലാം ഉള്‍പ്പെടുന്നു. ഖുറാനില്‍ നൂറു തരം മരങ്ങളെ കുറിച്ചുള്ള പരാമര്‍ശമുണ്ട്.( ഇരുപതു ചെടികളെ കുറിച്ചേ പറയുന്നുള്ളു എന്നൊരു വാദവും നിലനില്‍ക്കുന്നു)

ഇതില്‍ മുന്തിരി (വിറ്റിസ് വിനിഫെറ), മെസ്‌വാക് (സാല്‍‌വഡോറ പെര്‍ഫിക്ക), സ്വീറ്റ് ഫ്ലാഗ് (അക്കോറസ് കാലാമസ്) എന്നിവ ഉള്‍പ്പെടുന്നു.

റംസാന്‍ മാസത്തില്‍ ടൂത്ത് ബ്രഷ് ചെടി എന്ന് പേരുള്ള മെസ്‌വക്കിന് പ്രാധാന്യം ഏറെയാണ്. ഓരോ നിസ്കാരത്തിനു മുമ്പും മെസ്‌വാക് കമ്പ് ഉപയോഗിച്ച് പല്ലുകള്‍ ശുദ്ധിയാക്കണം എന്നത് ഇസ്ലാമിലെ ഒരു സുന്നത്താണ്. നബി തിരുമേനി ഈ പതിവ് പാലിച്ചിരുന്നു.

ബാര്‍ലി, ഗോതമ്പ്,വെളുത്തുള്ളി,സവോള,ഇഞ്ചി, കറുകപ്പട്ട,തുടങ്ങി അന്യ നാടുകളില്‍ നിന്നും പ്രാദേശിക ചന്തകളില്‍ എത്തിയിരുന്ന പല ചെടികളും ഖുറാനില്‍ സൂചിപ്പിച്ചിട്ടുണ്ട്.


ഖുറാനില്‍ പറയുന്ന ടാല്‍( വാഴ) ,സഖൂം ,ഇഞ്ചി എന്നിവയെക്കുറിച്ച് ബൈബിളില്‍ ഒരു പരാമര്‍ശവുമില്ല. അല്‍ സഖൂം പിശാചിന്‍റെ മരം എന്നാണ് അറിയപ്പെട്ടിരുന്നത്. പിശാചിന്‍റെ തലയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അവയുടെ ഫലങ്ങള്‍.ഇത് ചൊറിച്ചിലുണ്ടാക്കും ചിലരില്‍ വിഷകാരിയുമാണ്.

ഒലിവ് ഫലം ഖുറാനില്‍ കഴിക്കവുന്ന വസ്തുവാണ് എന്നാല്‍; ബൈബിളില്‍ ഇത് ഭക്ഷ്യയോഗ്യമാണെന്നു പറയുന്നതേ ഇല്ല; ഒലിവ് എണ്ണയെ കുറിച്ച് മാത്രമേ പരാമര്‍ശമുള്ളൂ.

ഒലീവ് മരത്തിനും ഖുറാനില്‍ പ്രാധാന്യം കല്‍പ്പിച്ചുകാണുന്നു. മാതളം, ഈത്തപ്പഴം, അത്തിപ്പഴം എന്നിവയ്ക്കും ഖുറാന്‍ പ്രാധാന്യം കല്‍പ്പിക്കുന്നു. ഈ മൂന്ന് പഴങ്ങള്‍ക്കും ഹിന്ദു പുരാണങ്ങളിലും ബൈബിളിലും പ്രാധാന്യമുണ്ട്.

സൌന്ദര്യ സംവര്‍ദ്ധക വസ്തുവായ അലോവേറ (കറ്റാര്‍വാഴ) എന്ന ചെടിക്കും ബൈബിളിലും ഖുറാനിലും പ്രാധാന്യം കാണുന്നു.

വെബ്ദുനിയ വായിക്കുക