മുഹമ്മദ് നബിയുടെ പുണ്യ ജീവിതം

ലോകത്തിന് അറിവിന്‍റെ വെളിച്ചം നല്‍കിയ നിരക്ഷരനായിരുന്നു അന്ത്യ പ്രവാചകനായ മുഹമ്മദ് നബി.ഖുര്‍ ആന്‍ എന്ന ദിവ്യ ഗ്രന്ഥം നബി പറഞ്ഞുകൊടുത്തതാണ്.എഴുത്തും വായനയും അറിയാത്ത നബിക്ക് എങ്ങനെ ഇത്ര ഗഹനവും സുന്ദരവുമായ ഗ്രന്ഥം ചമക്കാന്‍ കഴിഞ്ഞു?

സര്‍വകാലഘട്ടങ്ങളെയും സമുദായങ്ങളെയും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവിതത്തെയും പ്രപഞ്ചത്തെയുമെല്ലാം വിശദീകരിക്കുന്ന ഖുര്‍ആന്‍ മുഹമ്മദിനു സ്വന്തമായി സൃഷ്ടിക്കാന്‍ കഴിയുകയില്ല എന്ന് ഉറപ്പാണ്.നബിയുടെ ദിവ്യത്വം ആണ് ഇതില്‍ നിന്നു വെളിവാകുന്നത്.

അനാഥത്വത്തിനന്‍റെ ദുരിതങ്ങള്‍ സഹിച്ച് വളര്‍ന്ന അദ്ദേഹം ലോകത്തിന്‍റെ നാഥന്നായി ഏക ദൈവ വിശ്വാസികളുടെ വഴികാട്ടിയായി.‘വായിച്ചു വളരുക‘ എന്ന ശക്തി മന്ത്രം അദ്ദേഹം ഉപദേശിച്ചു. തന്‍റെ ഇല്ലായ്മകളും പോരായ്മകളും അദ്ദേഹം ലോകത്തിന്‍റെ ശ്രേയസ്സിനുള്ള ആയുധമാക്കി മാറ്റി.

ഒത്ത ഉയരം, വെളുപ്പില്‍ ചുവപ്പു കലര്‍ന്ന നിറം, നീട്ടിവളര്‍ത്തിയ താടി, മുഖത്തു ഗാംഭീര്യം വിനയം വിടാത്ത പെരുമാറ്റം - മുഹമ്മദ് നബിയെ അനുയായികല്‍ വര്‍ണ്‍നിച്ച്ത് അങ്ങനെ ആയിരുന്നു മിതഭാഷിയും. സ്നേഹകാംക്ഷിയും ആയിരുന്ന അദ്ദേഹം തീരുമാനങ്ങള്‍ എടുക്കും മുമ്പ് ഗാഢചിന്തയില്‍ അമരുമായിരുന്നു - ഇതായിരുന്നു പ്രവാചകന്‍റെ രീതികള്‍.

തന്‍റെ ജീവിതം പ്രവാചകന്‍ മൂന്നായി ഭാഗിച്ചിരുന്നു: ആരാധനയ്ക്കും കുടുംബത്തിനും സ്വന്തം കാര്യങ്ങള്‍ക്കും. .മുഹമ്മദ് നബി ഒരു തവണ മാത്രമേ വിശുദ്ധഹജ് കര്‍മം അനുഷ്ഠിച്ചിട്ടുള്ളൂ - ഹിജ്റ പത്താം വര്‍ഷം. ഇസ്ലാമിലെ ആദ്യ ഹജ്ജായിരുന്നു അത്.

ഹജ്ജ് നിര്‍വഹിച്ച് തിരിച്ചു മദീനയിലെത്തുന്പോഴേക്കും പ്രവാചകന്‍ അവശനും രോഗിയുമായി. ഹിജ്റ 11 റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച (എ.ഡി. 632 ജൂണ്‍ ഏഴ്) മുഹമ്മദ് നബി അന്തരിച്ചു. അപ്പോല്‍ പ്രായം 63 . മദീന പള്ളിയിലെ റൗളാ ശരീഫിലാണ് നബിയുടെ കബറിടം.

മുഹമ്മദ് നബിയുടെ ജനനം

യേശുക്രിസ്തു എന്നറിയപ്പെടുന്ന ഈസാനബിയുടെ കാലത്തിനു ശേഷം അഞ്ചു നൂറ്റാണ്ട് കഴിഞ്ഞ്, എ.ഡി. 571 ഏപ്രില്‍ 21ന് (റബീഉല്‍ അവ്വല്‍ 12) ഒരു തിങ്കളാഴ്ച പുലര്‍ച്ചെ അറേബിയയിലെ മക്കയിലാണ് മുഹമ്മദ് നബിജനിച്ചത്.ഇതു കഴിഞ്ഞ് 53 വര്‍ഷം കഴിഞ്ഞാണ് ഹിജ്‌റ എന്ന ഇസ്ലാമിക വര്‍ഷം തുടങ്ങുന്നത്.

ഖുറൈഷി ഗോത്രക്കാരനായ അബ്ദുല്ലയും ആമിനയു മായിരുന്നു മാതാപിതാക്കള്‍. നബി ജനിക്കും മുമ്പ് അബ്ദുല്ല മരിച്ചുപോയിരുന്നു. ആറു വയസ്സുള്ളപ്പോള്‍ മാതാവ് ആമിനയും മരിച്ചു. അങ്ങനെ അദ്ദേഹം അനാഥനായി.

ബനൂ സഅദ് ഗോത്രക്കാരിയായ ഹലീമയാണ് കുഞ്നിനെ നാലു വര്‍ഷത്തോളം മുലയൂട്ടി വളര്‍ത്തിയത്. അനാഥനായ മുഹമ്മദിനെ പിന്നെ വളര്‍ത്തിയത് അബ്ദുല്ലയുടെ പിതാവ് അബ്ദുല്‍ മുത്തലിബ് ആയിരുന്നു.

മുഹമ്മദ് എന്ന പേര് ഇട്ടതും മുത്തലിബ് ആണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹവും മരിച്ചു. തുടര്‍ന്ന്, അമ്മാവന്‍ അബൂതാലിബിന്‍റെ സംരക്ഷണത്തിലായി മുഹമ്മദ്.ഇദ്ദേഹത്തില്‍ നിന്നാണ് കച്ചവടത്തിന്‍റെ ബാലപാഠങ്ങള്‍ മുഹമ്മദ് പ്ഠിക്കുന്നത്.

ധ്യാനവും ചിന്തയുമായിരുന്നു യുവാവായ മുഹമ്മദിന്‍റെ സവിശേഷതകള്‍. മറ്റുള്‍ലവരില്‍ നിന്നു അദ്ദേഹം അങ്ങനെ വ്യത്യസ്തനായിരുന്നു. നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ദിവസങ്ങളോളം അദ്ദേഹം പ്രാര്‍ഥിച്ച് ഇരിക്കാറുണ്ടായിരുന്നു

യുവാവായതോടെ മുഹമ്മദ് മക്കയിലെ പല വ്യാപാരസംഘങ്ങളിലും പ്രവര്‍ത്തിച്ചു.വിദേസ്ശ യാത്രകള്‍ നടത്തി. ഒടുവില്‍ ഖദീജ എന്ന സ്ത്രീയുടെ കച്ചവട സംഘത്തിന്‍റെ ചുമതലക്കാരനായിസിറിയയിലേക്ക് പോയ മുഹമ്മദ് വന്‍ ലാഭം നേടി .

മുഹമ്മദിന്‍റെ വിശ്വസ്തതയിലും സത്യസന്ധതയിലും ഖദീജ ആല്കൃഷ്ടയായി. അതൊരു ഇഷ്ടം വെന്നതിലുപരി പ്പ്രണയമായി മാറി. മുഹമ്മദ് ഖദീജയെ വിവാഹം ചെയ്തു. മുഹമ്മദിന് ഇരുപത്തഞ്ചും ഖദീജയ്ക്കു നാല്‍പതും വയസ്സാണുണ്ടായിരുന്നത്.

നബിക്ക് ദിവ്യബോധോദയം

മുഹമ്മദിന് 40 വയസ്സുള്‍ലപ്പോല്‍ ഹിറായിലെ പ്രാര്‍ഥനാവേളയില്‍ ഒരുദിവസം മുഹമ്മദിനു ദിവ്യബോധോദയം ഉണ്ടായി . ഹിജ്റയ്ക്കു 13 വര്‍ഷം മുന്‍പ് ഒരു റമസാന്‍ പതിനേഴിന് ആയിരുന്നു അത്.

ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ട ജിബ്രീല്‍ എന്ന മാലാഖ മുഹമ്മദിന് പ്രവാചകത്വസന്ദേശം നല്‍കി .ഖുര്‍ആനിലെ ആദ്യ വചനങ്ങള്‍ കേള്‍പ്പിച്ചു. അലഖ് എന്ന അധ്യായത്തില്‍ ഇഖ്റ എന്ന് ആരംഭിക്കുന്ന സൂക്തങ്ങളായിരുന്നു അവ.

ദൈവിക നിര്‍ദേശപ്രകാരം പ്രവാചകന്‍ സ്വന്തം കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും പ്രബോധനം തുടങ്ങി.ഏക ദൈവത്തില്‍ വിസ്വസിക്കുക അങ്ങനെ ഇസ്ലാമാവുക എന്നതായിരുന്നു മുഹമ്മദിന്‍റെസന്ദേശം.

അബൂബക്കര്‍ സിദ്ദീഖ് ആണ് ആദ്യമായി പ്രവാചകനെ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചത്. രണ്ടു മൂന്നു വര്‍ഷം പിന്നിട്ടതോടെ മുഹമ്മദ് ദൈവ സന്ദേശപ്രചാരണം വ്യാപകമാക്കി. ഇതോടെ ശത്രുക്കളും ഏറിവന്നു.

മക്കയിലെ സ്വന്തം വംശക്കാരായ ഖുറൈഷികള്‍ അദ്ദേഹത്തെ ശത്രുവായി കണ്ടു. പതിമൂന്നു വര്‍ഷംഅദ്ദേഹം പ്രബോധനം തുടര്‍ന്ന്നു.വിമര്‍ശനവും മര്‍ദനവും ബഹിഷ്കരണവും ഉണ്ടായി പക്ഷേ മുഹമ്മദിനെ പിന്തുണക്കാന്‍ മക്കയില്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മക്കാ ജീവിതം ദുസ്സഹമായപ്പോള്‍ പ്രവാചകനും അനുയായികളും നാടുവിടാന്‍ തീരുമാനിച്ചു. ആയിടക്ക് മക്കയില്‍ ഹജ് കര്‍മത്തിനെത്തിയ യസ്രിബ് നിവാസികള്‍ ഇസ്ലാം മതം സ്വീകരിച്ചു. പ്രവാചകനെയും അനുയായികളെയും ഇവര്‍ സ്വന്തം നാട്ടിലേക്കു ക്ഷണിച്ചു.

യസ്രിബിലേക്കു പ്രവാചകന്‍ അനുയായികളെ ആദ്യം യാത്രയാക്കി. ഖുറൈഷികളുടെ വധശ്രമംത്തില്‍ നിന്നു രക്ഷപ്പെട്ട മുഹമ്മദ് അബൂബക്കര്‍ സിദ്ദീഖിനൊപ്പം യസ്രിബിലേക്കു പോയി.മക്കയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കാണ് യസ്രിബ്. ഇതാണ് പിന്നെറ്റ് മദീന ആയി മാറിയത്.

ദഫ് മുട്ടിയും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചും നാട്ടുകാര്‍ മുഹമ്മദിനെ സ്വീകരിച്ചു. നബിയുടെ പട്ടണം-മദീനത്തുന്നബി- എന്നവര്‍ യസ്രിബിന്‍റെ പേരു മാറ്റി.. ഇതു പിന്നീട് മദീന എന്നു മാത്രമായി ചുരുങ്ങി.

അന്ത്യപ്രവാചകനായ നബി

മുഹമ്മദ് പക്ഷേ, മദീനയില്‍ സ്വീകാര്യനും നായകനുമായി. പ്രബോധകന്‍ മാത്രമാല്ല മദീനയുടെ ഭരണാധികാരിയും ന്യായാധിപനും അദ്ദേഹമായി. ഇതോടെ, മക്കയിലെ എതിര്‍വിഭാഗം അക്രമോത്സുകരായി പലതവണ ഏറ്റുമുട്ടലുകളുണ്ടായി.

ഒടുവില്‍ ഹിജ്റ എട്ടാം വര്‍ഷം ബദര്‍ യുധ്ഹത്തില്‍ പ്രവാചകനും അനുചരരും മക്ക കീഴടക്കി തിരിച്ചെത്തി. ഇതോറ്റേ യാണ് മതമെന്ന നിയയില്‍ ഇസ്ലാം വ്യപകമായി പ്രചരിച്ചത്.

ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരെ അല്ലാഹു ഭൂമിയിലലേക്ക് അയച്ചു എന്നാണ്ഇസ്ലാമിക വിശ്വാസം.ആദ്യ മനുഷ്യനായ ആദം നബി തന്നെയാണ് ആദ്യ പ്രവാചകനും. തുടര്‍ന്ന്, ഓരോ സമൂഹത്തിനും പ്രവാചകന്മാര്‍ വഴികാട്ടികളായി.

25 പ്രവാചകര്‍ മുര്‍സലുകള്‍ എന്നറിയപ്പെടുന്നു. നൂഹ്, ഇബ്രാഹിം, ഇസ്മാഈല്‍, ഇഷാഖ്, യൂസുഫ്, മൂസ, സുലൈമാന്‍, ഈസ തുടങ്ങിയ പ്രവാചകന്മാരെ ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. അല്ലാഹു നിയോഗിച്ച അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് ഇസ്ലാമിക വിശ്വാസം..



വെബ്ദുനിയ വായിക്കുക