ഖുര്‍ആന്‍ വചനങ്ങള്‍

ആകാശവും ഭൂമിയും സൃഷ്ടിക്കല്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് പക്ഷേ അധികമാരും അതറിയുന്നില്ല.

"ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് '

അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടരായവര്‍ ബ്ദദ്ധി ഉപയോഗിക്കാത്തവരാണ്
അക്രമികളെക്കുറിച്ചു അല്ലാഹു സൂക്ഷ്മജ്ഞാനം ഉളളവനാകുന്നു.

നിങ്ങള്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും അവനവനെ മറന്നുകളയുകയും ചെയ്യുന്നുവോ ?
പാഥേയത്തില്‍ വച്ച് മികച്ചത് ധര്‍മ്മബോധമാകുന്നു

നന്മ ചെയ്യുന്നതില്‍ മറ്റുളളവരെ കവച്ചുവെക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുക.
അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.

സഹനശീലരെ സന്തോഷവാര്‍ത്ത അറിയിക്കുക.

കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുളളതാണ് : നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്‍റെ മുഖമുണ്ട്.


അല്ലാഹു സൂക്ഷ്മതയുള്ളവരുടെ കൂടെയാണ് എന്ന് അറിഞ്ഞിരിക്കുക.
കൊലയേക്കാള്‍ കൊടിയ അപരാധമാണ് പീഡനം.

മതത്തിന്‍റെ കാര്യത്തില്‍ ബലാല്‍ക്കാരമില്ല.

അല്ലാഹു അവന്‍റെ ആനുകൂല്യം വഴി സ്വര്‍്"ത്തിലേക്കും പാപമോചനത്തിലേക്കും വിളിക്കുന്നു.

അല്ലാഹു വിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. അവന്‍ അവരെ തമസ്സുകളില്‍ നിന്ന് ജ്യോതിസ്സിലേക്കു നയിക്കുന്നു.

ഖേദിച്ച് മടങ്ങുന്നവരെയും ശുദ്ധിനേടിയവരെയും ആണ് അല്ലാഹു സ്നേഹിക്കുന്നത്.

സ്ത്രീകള്‍ നിങ്ങള്‍ക്ക് വിളഭൂമിയാകുന്നു.

സ്ത്രീകള്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രമാകുന്നു.

സത്യത്തെ അസത്യത്തോട് കലര്‍ത്തരുത് ; സത്യം മറച്ചുവെക്കയും അരുത്.

അന്യായമായി അന്യോന്യംസ്വത്ത് കൈവശപ്പെടുത്തി നിങ്ങള്‍ തിന്നരുത്.

ഒരാളെയും കഴിവിന്നപ്പുറം നിര്‍ബന്ധിക്കരുത്

വെബ്ദുനിയ വായിക്കുക