സക്കാത്ത്

ഇസ്ളാമിന്‍റെ മൂന്നാമത്തെ സംരംഭമാകുന്നു. സക്കാത്ത് . ഇത് ഒരു ആരാധനാ കര്‍മ്മമാകുന്നു. അതോടൊപ്പം തന്നെ പാവങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു സാമ്പത്തിക നടപടിയും. സക്കാത്ത് ഒരു ദൗര്‍ബല്യമല്ല. ധനികരുടെ സമ്പത്തില്‍ ദരിദ്രര്‍ക്കുള്ള ഒരു അവകാശമാണ്.

സക്കാത്തിന്‍റെ അവകാശികള്‍

1) നിത്യവൃത്തിക്ക് കഴിവില്ലാത്ത അദ്ധ്വാനിക്കാന്‍ ശേഷിയില്ലാത്തവരും.
2. ജീവിതത്തിനുതന്നെ തികയാതെ കഷ്ടിച്ചു കഴിയുന്ന പാവങ്ങള്‍.
3. സക്കാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍.
4. നവ മുസ്ളിങ്ങള്‍
5) സംഖ്യ കൊടുത്താല്‍ മോചനം പ്രതീക്ഷിക്കുന്ന അടിമകള്‍
6) കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുന്നവന്‍.
7) ഇസ്ളാമിനുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍.
8) അശരണരായ വഴിയാത്രക്കാര്‍.

ഫിത്തിര്‍ സക്കാത്ത്

റംസാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നോമ്പുകാരന്‍ തന്നെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 23 കിലോ അരിവീതം പാവങ്ങള്‍ക്കു കൊടുക്കുക. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്‍റെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക