വുളും (ശുദ്ധീകരണം)

നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ചില പ്രത്യേക അവയവങ്ങളെ ക്രമപ്രകാരം ശുദ്ധീകരിക്കുന്നതിനാണ് വുളു എന്നു പറയുന്നത്.

ശുദ്ധീകരണ രീതി

1. ത്വഹൂറായ (സ്വയം ശുദ്ധിയുള്ളതും മറ്റുളളവയെ ശുദ്ധീകരിക്കാന്‍ സാധിക്കുന്നതുമായ) വെള്ളം കൊണ്ടായിരിക്കും.

2. കഴുകപ്പെട്ട അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക.

3. വെള്ളത്തെ വ്യത്യാസപ്പെടുത്തുന്ന വസ്തുക്കളോരൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുന്നു.

4. വെള്ളം ശരീരത്തെ സ്പര്‍ശിക്കുന്നതിന് തടസ്സം നില്‍ക്കുന്ന കറ, പശ എന്നിവപോലുള്ള യാതൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക.

5. മൂത്രവാര്‍ച്ചക്കാരെപ്പോലെയുള്ള നിത്യ അശുദ്ധിക്കാര്‍ക്ക് ഏതൊരു നിസ്കാരത്തിനു വേണ്ടിയാണോ വുളു എടുക്കുന്നത് ആ നിസ്കാരത്തിന്‍റെ സമയം ആസന്നമാവുക.

വുളുവിന്‍റെ ഫര്‍ളുകള്‍

1. നിയ്യത്ത്:- നിസ്കാരം ഹലാലാക്കുന്നുവെന്നോ വുളു നിര്‍വ്വഹിക്കുന്നുവെന്നോ, ചെറിയ അശുദ്ധിയെ ശുദ്ധമാക്കുന്നുവെന്നോ കരുതുക.

2. മുഖം കഴുകുക:- സാധാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്‍റെ അറ്റംവരെ നീളത്തിലും ഒരു ചെവി മുതല്‍ മറ്റേ ചെവിവരെ വീതിയുമുള്ള അവയവമാണ് മുഖം.

3. രണ്ട് കൈകളും മുട്ടുള്‍പ്പൈടെ കഴുകുക.

4. തലയുടെ കുറച്ചുഭാഗങ്ങളിലും തടവുക.

5. രണ്ടു കാലുകളും ഞെരിയാണി ഉള്‍പ്പൈടെ കഴുകുക.

കറാഹത്തുകള്‍ (പാടില്ലാത്തവ)

വുളു എടുക്കുമ്പോള്‍ സംസാരിക്കുക, കൈകാലുകള്‍ ഇടത്തേതിനെ മുന്തിക്കുക, അവയവങ്ങള്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴുകുക, മുഖത്തു വെള്ളം എറിഞ്ഞു കഴുകുക.


വുളു, നമസ്കാരം എന്നിവ മുറിയുന്ന കാര്യങ്ങള്‍

1. മലമൂത്രദ്വാരത്തിലൂടെ ശുക്ളമല്ലാതെ എന്തെങ്കിലും പുറത്തുവരുക.

2. ഉറക്കം ബോധക്കേട്

3. മുന്‍കയ്യിന്‍റെ ഉള്‍ഭാഗം കൊണ്ട് ഗുഹ്യസ്ഥാനം സ്പര്‍ശിക്കുക.

4. വിവാഹം ചെയ്യാന്‍ വിരോധമില്ലാത്ത സ്ത്രീപുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിക്കുക.

ഈ നാലു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നും സംഭവിച്ചാല്‍ വുളു മുറിയും.

വെബ്ദുനിയ വായിക്കുക