വിജ്ഞാനമേകുന്ന റംസാന്

അറിവിന്‍റെ മഹത്വത്തെ അംഗീകരിക്കുന്ന മതമാണ് ഇസ്ലാം. അതിന് ഏറ്റവും നല്ല തെളിവാണ് പരിശുദ്ധ ഖുര്‍ആനിലെ ഈ വചനം.‘വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്‍റെ നാമത്തില്‍ വായിക്കുക, പേനയുടെ ഉപയോഗം ലോകത്തെ പഠിപ്പിച്ച അത്യുദാരനായ നാഥന്‍റെ നാമത്തില്‍ വായിക്കുക’.

വിദ്യാഭ്യാസം ഇല്ലാത്ത മനുഷ്യന്‍റെ ജീവിതം വ്യര്‍ത്ഥമാണ്. അറിവു നേടാന്‍ ശ്രമിക്കുന്നവനാവണം മനുഷ്യന്‍. പുണ്യഗ്രന്ഥമായ ഖുര്‍‌ആന്‍ അവതരിച്ചത് റംസാന്‍ മാസത്തിലാണ്. ഭക്ഷണത്തെ നിയന്ത്രിച്ചുള്ള റംസാന്‍ വ്രതാനുഷ്ഠാനത്തില്‍ ആത്മീയമായ ഉന്നതി കൂടി മനുഷ്യന്‍ നേടണം. ഖുര്‍‌ആന്‍ പാരായണത്തിലൂടെ അവന്‍ നേടിയെടുക്കുന്നത് ഈ ആത്മീയ ഉന്നതിയാണ്.

പുത്തന്‍ അറിവുകള്‍ നേടാനുള്ള വ്യഗൃത മനുഷ്യന്‍ എപ്പോഴും കാത്ത് സൂക്ഷിക്കണം. നിരക്ഷരനായ മനുഷ്യന്‍റെ ജീവിതം എന്നത് കണ്ണും, ചെവിയും,മൂക്കും എല്ലാം ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാത്തവന്‍റെ ജീവിതം പോലെയാണ്. ദൈവം അവന് കനിഞ്ഞ് നല്‍കിയ ബുദ്ധിയെ അവന്‍ ഉപയോഗിക്കണം.

ഭക്ഷണവും മറ്റ് ലൌകിക സുഖങ്ങളും ഉപേക്ഷിച്ച് അനുഷ്ഠിക്കുന്ന റംസാന്‍ വ്രതം പൂര്‍ണാവണമെങ്കില്‍ വിശാലമായ വായനയും വുദ്യാഭ്യാസവും കൊണ്ട് നേടിയെടുക്കുന്ന അറിവും നമ്മളില്‍ ഉണ്ടാവണം.

വെബ്ദുനിയ വായിക്കുക