ഖുര്‍ആന്‍: മനുഷ്യമഹത്വത്തിന്‍െറ വചനങ്ങള്‍

ലോകത്ത് ഏറ്റവുമധികം പാരായണം ചെയ്യുന്ന ഗ്രന്ഥം.

പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്‍റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല ഭേസാതസ്സ് .ഖുര്‍ആന്‍റെ ഉദ്ദേശത്തെക്കുറിച്ചു. ദൈവം അരുള്‍ചെയ്യുന്നതിങ്ങനെ. ""

അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണിത് .ചിന്തിക്കുന്നതിന്‍റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വ്യകതമാക്കുന്ന ഒരു വാക്യമാണിത്.

മാത്രമല്ല അറിവിന്‍റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുര്‍ആന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

"വായിക്കുക' എന്ന സന്ദേശമുളള വേദം

ഖുര്‍ആന്‍ അവതരിക്കുന്ന സാമൂഹ്യഘട്ടം വളരെ സങ്കീര്‍ണ്ണത നിറഞ്ഞതാണ്, സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് "വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷം ഖുര്‍ആനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.



ഉദ്ഘോഷിക്കുന്നത് മനുഷ്യ മഹത്വം

മനുഷ്യ മഹത്വത്തിന്‍െറ ധ്വനിയാണ് ഖുര്‍ആന്‍ വചനങ്ങള്‍. ഭൂമിയില്‍ മനുഷ്യനെ അല്ലാഹുവിന്‍റെ പ്രതിനിധിയാക്കിയത് വഴി, മനുഷ്യന്‍ വിശുദ്ധനായിരിക്കേണ്ട ഉത്തരവാദിത്വം അവനില്‍ നിക്ഷേപിക്കപ്പെട്ടു. അല്ലാഹുവിന്‍െ്റ ഏറ്റവും ഉന്നതനായ സൃഷ്ടിക്ക് സ്വയം പരിശുദ്ധി നേടാനുളള മാര്‍"ങ്ങളാണ് ഖുര്‍ആനിലൂടെ കിട്ടുന്നത്. ""

അല്ലാഹുവിന്‍റെ അടുക്കല്‍ ശ്രേഷ്ഠതയുളളവന്‍ കൂടുതല്‍ ഭയഭക്തിയുുളളവനാണ്്"". മാലാഖമാരെക്കാള്‍ ശ്രേഷ്ഠതയുളളവനായി മനുഷ്യനെ അവരോധിച്ചിട്ടുളളതിനാല്‍ , സകല അനാചാരങ്ങളില്‍ നിന്നും , തിന്മയില്‍ നിന്നും , ബഹുത്വത്തില്‍ നിന്നും പിന്മാറി ധര്‍മ്മമൂല്യങ്ങളില്‍ ഉറച്ച സംശുദ്ധമായ ജീവിതം നയിക്കുവാന്‍ മനുഷ്യന്‍ ബാദ്ധ്യസ്ഥനാണെന്ന് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു.

ചിന്തിക്കുക, അന്വേഷിക്കുക

മനുഷ്യരുടെ ഏകതയിലും സമത്വത്തിലും ദൈവത്തിന്‍റെ ഉറപ്പ് ഖുര്‍ആന്‍ ഇങ്ങിനെ പ്രഖ്യാപിക്കുന്നു. "" മനുഷ്യന്‍ ഒരു ചീപ്പിന്‍റെ പല്ല് പോലെയാണ്. അറബിക്ക് അനറബിയെക്കാള്‍, വെളുത്തവന് കറുത്തവനെക്കാള്‍, ഒരു തരിന്പുപോലും ശ്രേഷ്ഠതയില്ല, മനുഷ്യന്‍ ഒന്നാണ്''.

സത്കര്‍മ്മങ്ങള്‍ വഴി പരമമായ അറിവ് നേടുക എന്നതാണ് മനുഷ്യന്‍റെ ജീവിതലക്ഷ്യമെന്നും ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. "ചിന്തിപ്പിക്കുക' എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ചിന്തിക്കാന്‍ തയ്യാറാവുന്ന മനുഷ്യരെ അറിവിന്‍റെ അത്ഭുതതീരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. , പ്രകൃതിയെ നോക്കാനും , ആന്തരികമായി അന്വേഷിക്കാനും , സഹജീവികളുടെ ജീവിതം ശ്രദ്ധിക്കാനും ഖുര്‍ആന്‍ നിരന്തരം പ്രേരണ നല്‍കുന്നു.

""ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടിയില്‍ , രാപകലുകളില്‍ , കടലില്‍ , മഴയില്‍ , ജീവിത വ്യാപനത്തില്‍ , കാറ്റില്‍, മേഘങ്ങളുടെ ഘടനയില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' മനുഷ്യബുദ്ധിയുടെ അന്വേഷണ ത്വര നിരന്തരം സൂക്ഷ്മമായി നില നിറുത്തി പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ ഉന്നതമായ സൃഷ്ടിയെക്കുറിച്ച് നമ്മെ ബോധവാന്‍മാരാക്കുന്നു. " നിഴലിനെ എങ്ങിനെ അല്ലാഹു നീട്ടുന്നുവെന്ന് നോക്കുക ? അവനുദ്ദേശിച്ചാല്‍ അത് അനങ്ങാതെ നിറുത്തുമായിരുന്നു'.

അറിവിന്‍റെ നിധിനിക്ഷേപം

നല്ലതു ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്‍റെയും പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും കലവറയില്ലാത്ത നിധി പേടകത്തിലേക്കുളള താക്കോലാണ്. റംസാന്‍ വ്രതത്തിലൂടെ നേടുന്ന ആത്മശുദ്ധി ഓരോ വിശ്വാസിയെയും ഖുര്‍ആന്‍ മഹാവാക്യങ്ങളുടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും അടുപ്പിക്കുകയാണ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക