പൈദാഹങ്ങള്‍ കൂസാതെ ,കഠിനമായ തപസ്ചര്യയിലൂടെ , വിശ്വാസികള്‍ ആത്മസംസ്കരണം നടത്തിയ റംസാന് മാസം കടന്നു പോവുകയാണ് .മാനത്ത് പിറ കണ്ടു ശവ്വാല്‍ വരവായി!
ലോകമെങ്ങും മുസ്ലീങ്ങള്‍ ഈദ്- ഉല്- ഫിത് ര്‍ എന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.എല്ലാവര്ക്കും മലയാളം വെബ് ദുനിയയുടെ ഈദ് മുബാറക് !- റംസാന് ആശംസകള്‍ !
റമൈദ എന്ന അറബി മൂല ശബ്ദത്തില്‍ നിന്നാണ് റമദാന്, റംസാന് എന്നീ വാക്കുകള്‍ ഉണ്ടായത്. ചുട്ടു പഴുത്ത മണല്‍ എന്നര്‍ഥമുള്ള റമദാ എന്നവാക്കും ഇതേ മൂലത്തില്‍നിന്നാണ് ഉണ്ടായത്.
വസ്തുക്കള്‍ ചൂടാവുമ്പോല്‍ അവയിലെ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നു. അവ ഏളുപ്പത്തില്‍ മാറ്റാനാവും .പിന്നെ ഏതു മൂശയിലിട്ടാലും അതേ രൂപത്തിലാവും.
ഏതാണ്ട് ഇതേ പ്രക്രിയയാണ് റംസാനിലെ വ്രതകാലത്ത് നടക്കുന്നത്.തപസ്സിലൂടെയുള്ള ആത്മവിശുദ്ധിയും ശാരീരിക ശുദ്ധിയുമാണ് റംസാനില്‍ സാദ്ധ്യമാവുന്നത്.
റംസാനും റമൈദയും റമദായും ഒക്കെ തമ്മിലുള്ള ബന്ധം വളരെ പ്രതീകാത്മകമാണ് .വ്രത നിഷ്ഠയിലൂടെ, പ്രാര്‍ഥനയിലൂടെ , മനസ്സും ശരീരവും പരിപൂതമാകുന്ന മാസം! പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച മാസം- അതാണ് റംസാന്
മുസ്ലീമും ഇസ്ലാമും വളരെ വിശാലമായ അര്‍ഥമുള്ള പദങ്ങളാണ്. ഒരു മതവിഭാഗത്തിന്റെ പേരല്ല അത് എന്ന് എത്രപേര്‍ക്കറിയാം? സ്രഷ്ടാവിനു കീഴ്പെട്ടുള്ള ജ-ീവിതവും സമാധാനവും -- അതാണ് ഇസ്ലാം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ഭൂമിശാസ്ത്രപരമോ. വര്‍ഗപരമോ,ഭാഷാപരമോ ആയ വേര്‍തിരിവുകളില്ലാതെ , എല്ലാവരും ഒന്നായിത്തീരുന്നു എന്ന അര്‍ഥത്തിലാണ് വിശുദ്ധ ഖുര്‍ ആന്‍ മുസ്ലീം , ഇസ്ലാം എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.