മനോസംഘര്‍ഷം ഒഴിവാക്കാന്‍

WD
ജീവിതത്തില്‍ മനോസംഘര്‍ഷം ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അല്‍പ്പം ശ്രദ്ധിച്ചാല്‍ മനോസംഘര്‍ഷം നിയന്ത്രിക്കാവുന്നതെ ഉള്ളൂ.

ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു ചിട്ട വരുത്തുക പ്രധാനമാണ്. ഓഫീസ് ജോലികളായാലും വിനോദയാത്ര ആയാലും ചിട്ടയോടെ ആണെങ്കില്‍ മനസ്സിന് ലാഘവത്വം നല്‍കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കുക.

വഴങ്ങുന്ന സ്വഭാവം

കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അയവുള്ള സ്വഭാവം സ്വീകരിക്കുന്നത് മനോസംഘര്‍ഷം കുറയ്ക്കുന്നതിന് ഉപകരിക്കും. ഒരു പ്രശ്നത്തിന് പലവിധത്തില്‍ പരിഹാരം കാണാമെന്ന് മനസിലാക്കുക. ഒരു പ്രശ്നം പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ വഴികള്‍ തേടാന്‍ പ്രാപ്തനാണെങ്കില്‍ മനോസംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയും.

ജോലികള്‍ മുന്‍‌ഗണനാക്രമത്തില്‍ തിരിക്കുക

ജോലി മുന്‍‌ഗണനാക്രമത്തില്‍ വിഭജിച്ച് ചെയ്യുക. വലിയ പ്രയത്നം വേണ്ടി വരുന്ന വരുന്ന ജോലിയാണെങ്കില്‍
അത് ചെറു വിഭാഗങ്ങളായി തിരിച്ച് മുന്‍‌ഗണന നിശ്ചയിച്ച് ചെയ്യുക.

അധികചുമതല ഏറ്റെടുക്കാതിരിക്കുക

അധികചുമതലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.കഴിയാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം വരികയാണെങ്കില്‍ കഴിയില്ല എന്ന് പറയാന്‍ കഴിയണം.

യാഥാര്‍ത്ഥ്യബോധത്തിലൂന്നിയുള്ള സമീപനം

യാതാര്‍ത്ഥ്യ ബോധത്തിലൂന്നിയുള്ളതും പ്രാപ്യമായവയുമായ ലക്‍ഷ്യങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാകാവൂ.
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ലക്‍ഷ്യം നേടാന്‍ ശ്രമിച്ചാല്‍ മനോസംഘര്‍ഷം കൂടുകയേ ഉള്ളൂ.

ജോലി വിഭജിച്ചു നല്‍കുക

ഉത്തരവാദിത്തം വിഭജിച്ചു നല്‍കുക.വലിയ ഉത്തരവാദിത്തം ആണ് നിറവേറ്റാനുള്ളതെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി വിഭജിച്ച് നല്‍കിയാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ കഴിയും.

വിശ്രമം

ആവശ്യത്തിന് വിശ്രമം എടുക്കുക. അത് അഞ്ച് മിനിട്ടായാലും കുറച്ച് ദിവസത്തേക്കാണെങ്കിലും മനോസംഘര്‍ഷം കുറയ്ക്കാന്‍ ഉപകരിക്കും.




വെബ്ദുനിയ വായിക്കുക