ഹൃദയമുള്ളവര്‍ക്കായ് ഒരു നിവേദനം

FILEFILE

ഒരു നിലാ വര്‍ഷമായ്
പൊലിഞ്ഞൊരെന്‍ കനവുകള്‍
കനവുകല്‍, തീ നാമ്പുകള്‍
മൂര്‍ത്ത കുന്തമുനകള്‍
ആഴ്ന്നിറങ്ങി എന്‍
ജീവരക്തം കുടിക്കുന്നു
പൊലിഞ്ഞുപോയ് ഒരു
മാത്ര ഓര്‍മ്മകള്‍
ഇനി നഷ്ടസ്വപ്നങ്ങളെന്‍
ചില്ലുവാതിലില്‍ മുട്ടിവിളിക്കുമോ?
ഒരു നേര്‍ത്ത തൂവലായ്
കാറ്റിന്‍ സഖിയായ് ആരും
പറക്കുമോ ?
അറിയുകയില്ല ഞാന്‍
ഭൂവിലേക്കെങ്ങുമോ
ഒടുവിലീ കാറ്റിനും വേണ്ടാതെയാകുമോ ?

വെബ്ദുനിയ വായിക്കുക