വീടിനെപ്രതി
പ്രതിയ്ക്ക് നൊമ്പരമുണ്ടൊ
അസാരം.
പിന്നെന്താ നൂറ്റാണ്ടുകളായി
ആ വഴിക്കൊന്നും കാണാത്തേ
വീടിലധികമിരുന്നാല്‍ വിടനായിപ്പോകും
അകായില്‍ വിട പറയാന്‍ തോന്നിപ്പോകും.
അതെ, വിടത്തരമെല്ലാം ഒരു
പടിഞ്ഞാറ്റയില്‍നിന്നു തുടങ്ങുന്നു
തുടങ്ങുമ്പോളൊന്ന്
നിര്‍ത്തുമ്പോള്‍ ഒരായിരം
യുഗങ്ങളായി താമസിക്കുന്ന
കാടിനെച്ചൊല്ലി വല്ല ഖേദവും
പ്രതിയ്ക്കു അറിയിക്കാനുണ്ടൊ
അസാരമുണ്ട്. മൊട്ടയടിച്ച ഈ കാടും
ഏന്നെ വിടുകയില്ല ശരിക്കുമൊതരു കാടനാകാന്‍.
വീടിനും കാടിനുമിടയില്‍ ഒരു അമ്യൂസ്മൈന്റ്
പാര്‍ക്കുണ്ടല്ലോ. സ്ഥലിയിലെ തേക്കുചക്രത്തെ
താന്‍ ചവിട്ടിയിട്ടുണ്ടൊ
വെള്ളം കണ്ടാല്‍ ജലദോഷം പിടിക്കുന്ന
ഈ അശക്തന്‍ തന്പുരാന്‍ ഒരു ശക്തിനാഭിസ്ഥലിയില്‍
ഏങ്ങനെ ചവിട്ടാനാ. നാഭിക്കുകീഴെ, വസ്ത്രങ്ങളുടെ
മാപ്പില്‍ കാണാത്ത ഒരു വിശുദ്ധസ്വര്‍ഗ്ഗമുണ്ടെന്നു കേട്ടിട്ട്
യുഗങ്ങളായി.തരപ്പെട്ടാല്‍ കാടാറുമാസവും വീടാറുമാസവും
വര്‍ഷത്തില്‍പ്പതിനാറുമാസവും അവിടെ
നോമ്പും നോറ്റ് കുറ്റിയൊറപ്പിക്കണംന്ന്ണ്ട്.
അടുത്തതിന് തീയ്യതി കിട്ടിയതിനാല്‍
ഇന്നത്തെ വിചാരണ കഴിഞ്ഞു.
പ്രതിയുടെ വയറ്റില്‍ ആരൊ രാമായണം വായിക്കുന്നു.
വിചാരണ കഴിഞ്ഞുവെന്നാ ബോധിപ്പിച്ചത്.
തനിക്കിനി കൂട് കാലിയാക്കാം.
തല്‍ക്കാലം ചേക്കേറാന്‍ മറ്റൊരു കൂടില്ല,സാറെ