മഹസ്സര്‍

SasiSASI
സ്വാധീനതയുടെ സ്വര്‍ണ്ണം വിറ്റ് വിളക്കിയെടുത്തു
മുക്കിന്‍റെ അടിമച്ചങ്ങലകള്‍
മെതിയടികള്‍ കടലിലൊഴുക്കി
സവാരിവടി മുറിച്ച് ലാത്തികളുണ്ടാക്കി
നിശാക്ളബ്ബുകളില്‍ അര്‍ദ്ധനഗ്നതയ്ക്ക്
സിംഹാസനം പണിതു.

എസത്യാന്വേഷണ പരീക്ഷകള്‍
നാല്‍പ്പതാവര്‍ത്തി വായിച്ചിട്ടും
ഒരു കുറിയെങ്കിലും ഹേ റാം
ജപിക്കാനുള്ള വിനയമുണ്ടായില്ല.
പകരം നമ്മള്‍ പഠിച്ചു
സത്യത്തെ മുറിച്ചു വില്‍ക്കാന്‍
അന്വേഷണത്തെ നീട്ടിവെക്കാന്‍
പരീക്ഷയില്‍ വിദഗ്ദ്ധമായി കോപ്പിയടിക്കാന്‍.

ജനത്തെ പ്രതിക്കൂട്ടിലിട്ട് പൂട്ടി
നിധി കക്കുന്ന ഭൂതത്താന്മാരായ്
ജനപ്രതിനിധികളില്‍ ചിലര്‍
ദംഷ്ട്രകളിളക്കുമ്പോള്‍
വെങ്കലപ്രതിമയുടെ തൊണ്ടപൊട്ടിച്ച്
കാവാലമുക്കില്‍ ഒരു നിലവിളി ഉയരുന്നു
ഹേ റാം
തൂറാന്‍ വന്ന കാക്കകള്‍ കൂട്ടത്തോടെ
പുരീഷവുമായി തിരിച്ചുപറക്കുന്നു.

മരുഭൂമിയില്‍ ഒട്ടകത്തെയാരുശ്രദ്ധിക്കാന്‍
കൈക്കൂലിക്കറന്‍സികള്‍ തുപ്പല്‍കൂട്ടിയെണ്ണുമ്പോള്‍
മുദ്രിതചിത്രം വിസ്മരിക്കപ്പെടുന്നു.

വെബ്ദുനിയ വായിക്കുക